ഗസയിൽ ഇസ്രയേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്ക്

തെക്കന്‍ ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റതായും ഗസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ ടെന്റുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണം.

ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 20-ഓളം ടെന്റുകള്‍ തകര്‍ന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്തായിരുന്നു ആക്രമണം. മധ്യഗാസയില്‍ ഇന്നലെയുണ്ടായ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 20 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ 20-ഓളം ടെൻറുകൾ തകർന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്തായിരുന്നു ആക്രമണം. മധ്യഗാസയിൽ ഇന്നലെയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ കുട്ടികളടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.

Top