‘ടെയ്ക്ക് ഇന്‍ ഇന്ത്യ’യാണ് മോദിയുടെത്’മെയ്ക്ക് ഇന്‍ ഇന്ത്യ’യല്ല-രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:രാജ്യത്ത് നടക്കുന്നത് ‘മെയ്ക് ഇന്‍ ഇന്ത്യ’യല്ല മോദിയുടെ ‘ടെയ്ക് ഇന്‍ ഇന്ത്യ’യാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാതിരുന്നത് കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും വിജയമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി രാം ലീല മൈതാനത്ത് നടന്ന കിസാന്‍ മസ്ദൂര്‍ സമ്മാന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ വ്യവസായികളില്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. രാജ്യത്തെ യുവാക്കളില്‍ ഭൂരിഭാഗവും തൊഴിലില്ലാത്തവരാണെന്നും ഇവര്‍ക്കായി മോദി നല്‍കിയ വാഗ്ദാനങ്ങള്‍ എവിടെ എന്നും സോണിയ ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 72,000 കോടി രൂപയുടെ കര്‍ഷക ലോണ്‍ എഴുതിത്തള്ളി. എന്നാല്‍ മോദി സര്‍ക്കാറിന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ല. അതേസമയം, 40,000 കോടി രൂപയുടെ നികുതി ഇളവാണ് മോദി സര്‍ക്കാര്‍ വിദേശ നിക്ഷേപകര്‍ക്ക് നല്‍കിയതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് വിദേശ യാത്രകള്‍ നടത്താനേ സമയമുള്ളൂവെന്നും സോണിയ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദി അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. കര്‍ഷക താത്പര്യങ്ങള്‍ക്കെതിരായ തീരുമാനങ്ങളെ കോണ്‍ഗ്രസ് എന്നും ശക്തമായി എതിര്‍ക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. എ.കെ. ആന്റണി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ റാലിയില്‍ പങ്കെ‌ടുത്തു

Top