ആയിഷ വീണ്ടും ആതിര ആയി.. മതപരിവർത്തനത്തിന് വിധേയയായത് ഭീഷണിയെ തുടർന്നാണെന്നും ഹിന്ദു മതത്തിലേയ്ക്കു തിരിച്ചു പോകുന്നതായി ആതിര

കൊച്ചി: ആയിഷ വീണ്ടും ആതിര ആയി. വീടു വിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ച കാസര്‍കോഡ് ഉദുമ സ്വദേശിയായ ആതിര താന്‍ ഹിന്ദുമതത്തിലേയ്ക്ക് തിരിച്ചു പോകുന്നതായി അറിയിച്ചു.ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായിട്ടാണ് മതം മാറ്റത്തിന് വിധേയയായ കാസര്‍ഗോഡ് സ്വദേശിനി ആതിര. തന്നെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റുകയായിരുന്നു. ഇസ്ലാം മാത്രമാണ് ശരിയായ മതമെന്ന് പഠിപ്പിച്ചെന്നും ആതിര പറഞ്ഞു. സ്വധര്‍മ്മത്തിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നും ഇനി ഒരു ആതിര ഉണ്ടാകരുതെന്നും പെണ്‍കുട്ടി കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.തന്റെ മതത്തിലേയ്ക്കുള്ള തിരിച്ചുള്ള യാത്ര വാര്‍ത്തസമ്മേളനതത്തിലാണ് ആതിര അറിയിച്ചത്. വീടു വിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ചത് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വന്‍ വിവാദമായിരുന്നു.

ഡിഗ്രി പഠനകാലയളവിലാണ് താന്‍ ഇസ്ലാമിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്. മുസ്ലീം സുഹൃത്തുക്കളുടെ ആചാരനഷ്ഠാനങ്ങള്‍ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്നും, ഇസ്ലാമാണ് യഥാര്‍ത്ഥ ദൈവത്തെ ആരാധിക്കുന്ന മതമെന്നും മനസിലായി അതിനു പിന്നാലെയാണ് മതം മാറാനായി വീടു വിട്ട് ആതിര ഇറങ്ങിയത്. എന്നാല്‍ അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടില്‍ പോയ ശേഷം എറണാകുളത്തെ സ്ഥാപനത്തില്‍ എല്ലാ മതങ്ങളെക്കുറിച്ചും പഠിച്ചതായി ആതിര വ്യക്തമാക്കി. നന്മ തിരഞ്ഞെടുക്കുക- തിന്മയെ വെടിയുക, അതാണ് സനാതന ധര്‍മ്മത്തില്‍ പറയുന്നത്. എന്നിരിക്കെ വേദങ്ങളില്‍പ്പോലും തെറ്റുണ്ടെങ്കില്‍ തള്ളിക്കളയാമെന്നും ആതിര പറയുന്നു.
അ;േസമയം തന്നെ ആരും മതപരിവര്‍ത്തനത്തിന് സഹായിച്ചിട്ടില്ലെന്നും, മുസ്ലീമിനെ വിവാഹം ചെയ്യാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ആതിര പറഞ്ഞു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ മതം മാറാന്‍ തീരുമാനിച്ച ശേഷം സഹായം ചെയ്തു തന്നിട്ടിണ്ടെന്നും ആതിര തുറന്നു പറഞ്ഞു.
കഴിഞ്ഞ ജൂലൈ പത്തിനാണ് കാസര്‍കോഡ് ഉദുമയില്‍ നിന്നും ആതിരയെ കാണാതാകുന്നത്. ഇസ്ലാമില്‍ ചേരാന്‍ പോകുന്നുവെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ക്ക് കത്തും എഴുതിവെച്ചിരുന്നു. പിന്നാലെ രണ്ടാഴ്ചയ്ക്കുശേഷം കണ്ണൂരില്‍ നിന്ന് ആതിരയെ കണ്ടെത്തുകയായിരുന്നു. ആയിഷ എന്ന പേരില്‍ മതം മാറിയ ആതിര മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയും ചെയ്തു.പിന്നീട്, ആതിരയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. വീട്ടിലേയ്ക്കുള്ള തിരിച്ചുള്ള യാത്രയില്‍ ആയിഷ ആതിര ആകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വധര്‍മ്മത്തിലേക്ക് തിരികെയെത്തിയ ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആതിര തനിക്ക് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ മതം മാറ്റിയതെന്ന് ആതിര വ്യക്തമാക്കി. കല്ലിനെ ആരാധിക്കുന്ന ഹിന്ദു മതം തെറ്റാണന്നും ഇസ്ലാം മതം മുന്നോട്ട് വയ്ക്കുന്ന ഏക ദൈവവിശ്വാസം മാത്രമാണ് ശരിയെന്നും തെറ്റിദ്ധരിപ്പിച്ചു.അമുസ്ലീംങ്ങള്‍ കാഫിറുകളാണന്ന് വിശ്വസിച്ചതിനാല്‍ മാതാപിതാക്കളെയും താന്‍ മാതം മാറ്റാന്‍ ശ്രമിച്ചെന്നും ആതിര പറഞ്ഞു. തെറ്റു തിരിച്ചറിഞ്ഞ് സ്വധര്‍മ്മത്തിലേക്ക് തിരികെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നും ഇതിന് സഹായകമായത് ആര്‍ഷ വിദ്യാസമാജം പ്രവര്‍ത്തകരുടെ ഇടപെടലാണന്നും ആതിര വ്യക്തമാക്കി.

Top