കൊച്ചി:സ്ത്രീകള്‍ക്ക് ഇസ്ലാം മതത്തില്‍ വലിയ പരിരക്ഷ ലഭിക്കുന്നു എന്ന സക്കീര്‍ നായിക്കിന്റെ പ്രഭാഷണം തന്നെ വലുതായി സ്വാധീനിച്ചു എന്ന് മതം മാറിയ ആതിര പറയുന്നു .ഒരു ഓണ്‍ലൈന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആതിരയുടെ മതം മാറ്റത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത് വളരെ ചട്ടക്കൂട് ഉള്ളമതമാണ് ഇസ്ലാം എന്നും, സ്ത്രീകള്‍ക്ക് ഇസ്ലാം മതത്തില്‍ വലിയ പരിരക്ഷയാണ് ലഭിക്കുന്നതെന്നെല്ലാം അദ്ദേഹത്തിന്റെ വീഡിയോ പ്രഭാഷണങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. പലപ്പോഴും അദ്ദേഹം നരകത്തെക്കുറിച്ച് പറയുന്നത് കേട്ട് രാത്രിയില്‍ പുതപ്പിനുള്ളില്‍ ഇരുന്ന് പേടിച്ച് ഞാന്‍ ശബ്ദം പുറത്ത് കേള്‍പ്പിക്കാതെ കരഞ്ഞിട്ടുണ്ട്. നിഷ് ഓഫ് ട്രൂത്തിന്റെ നൗഫല്‍ എന്നെ മതം മാറ്റാന്‍ ശ്രമിച്ചപ്പോളും,അതിന് ഞാന്‍ നിന്നുകൊടുത്തതിന് 98 ശതമാനത്തോളം കാരണം സാക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളാണെന്ന് ആതിര പറയുന്നു.ചെര്‍പ്പുളശ്ശേരിയില്‍ ബിബിഎ ചെയ്യുന്ന സമയത്ത് ഒരു മുസ്ലിം സുഹൃത്താണ് വാട്സ് ആപ്പില്‍ ആദ്യമായി സാക്കീര്‍ നായികക്കിന്റെ മതപ്രഭാഷണം തനിക്ക് അയച്ചുതരുന്നത്. അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യമായി ഇസ്ലാം മതത്തോട് എനിക്ക് ഇഷ്ടം തോന്നുന്നത്. അത് വെറും ഒരു ഇഷ്ടം മാത്രമായിരുന്നു. കാരണം, ക്ലാസ്സില്‍ ഭൂരിഭാഗവും മുസ്ലിം വിദ്യാര്‍ത്ഥികളായിരുന്നു. അവര്‍ അവരുടെ മതത്തെ വളരെ ബഹുമാനിച്ചാണ് ജീവിക്കുന്നത്. ക്ലാസ്സില്‍ മിക്കവാറും ഇസ്ലാം മതത്തെക്കുറിച്ചും ഹിന്ദുമതത്തെക്കുറിച്ചുമെല്ലാം കുട്ടികള്‍ക്കിടയില്‍ ചര്‍ച്ച നടക്കും. അവരുടെ മതത്തെക്കുറിച്ചും ഏകദൈവ വിശ്വാസത്തെക്കുറിച്ചുമെല്ലാം അവര്‍ വാ തോരാതെ സംസാരിക്കും. പക്ഷെ എനിക്ക് ഹിന്ദു വിശ്വാസത്തെക്കുറിച്ചും ധര്‍മ്മങ്ങളെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു. അതേ കൂട്ടുകാരെത്തന്നെയാണ് എനിക്ക് പ്ലസ് വണ്ണിലും കിട്ടിയത്. ഇതോടെ ഇസ്ലാം മതത്തെക്കുറിച്ചുള്ള പഠനത്തിനായി സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ബുക്സുകള്‍ എടുത്ത് ഞാന്‍ വായിച്ചു തുടങ്ങി. പ്രവാചകനെക്കുറിച്ചുള്ള ചെറുകഥകളാണ് ആദ്യ ഘട്ടത്തില്‍ വായിച്ചത്.
ഡിഗ്രി കഴിഞ്ഞ് പെരിന്തല്‍മണ്ണയിലെ ഡി.എല്‍.എസ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അവസരത്തില്‍, നല്ല ഒരു സുഹൃത്തായി അടുത്തു കൂടിയ നൗഫല്‍ കുരുക്കള്‍ ഐഎസ് തീവ്രവാദികളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അതെല്ലാം യഹൂദന്മാരാണെന്നായിരുന്നു, അവര്‍ എന്നെ പറഞ്ഞ് പഠിപ്പിച്ചത്. അതെല്ലാം ഞാന്‍ വിശ്വസിച്ചു. നേരത്തെ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, അന്നത്തെ മുസ്ലിം സുഹൃത്തുക്കളും ഇത് തന്നെയാണ് അന്നും പറഞ്ഞത്.2015 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ ഞാന്‍ വോട്ട് ചെയ്തിട്ടില്ല. കാരണം, നൗഫല്‍ എന്നോട് പറഞ്ഞിരുന്നു, ഇന്ത്യന്‍ ഭരണഘടനയും തെരെഞ്ഞെടുപ്പ് രീതികളൊന്നുംം ശരിയല്ലെന്ന്. യഥാര്‍ത്ഥ മുസ്ലിം വിശ്വാസികള്‍ വോട്ട് ചെയ്യരുതെന്നും.എന്നെ അയിഷ ആക്കാനായുള്ള ആവശ്യത്തിനായാണ് മഞ്ചേരിയിലെ സത്യസരണിയില്‍ നൗഫല്‍ കുരുക്കളും ഭാര്യയും ചേര്‍ന്ന് കൊണ്ടുപോകുന്നത്. അവിടെ മമ്മൂട്ടി ഹാജിയും മറ്റും ഉണ്ടായിരുന്നു. അവര്‍ എന്നോട് ആദ്യം ചോദിച്ചത് വീട്ടില്‍ ആര്‍.എസ്.എസ് കാര്‍ ഉണ്ടോയെന്നാണ്. ഇല്ല ഞങ്ങള്‍ ഒരു പാര്‍ട്ടിയിലും പ്രത്യേകിച്ച് ഇഷ്ടപ്പെടുന്ന കുടുംബമല്ലെന്നും, കോണ്‍ഗ്രസിനാണ് വോട്ട് ചെയ്യാറെന്നും അന്നു ഞാന്‍ മമ്മൂട്ടി ഹാജിയോട് പറഞ്ഞു. ഇതിന് ശേഷമാണ് നൗഫലിന്റെ ഭാര്യ എന്നെ കൂട്ടി സത്യസരണിയിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോയത്. അവിടെ നിരവധി ക്രിസത്യന്‍, ഹിന്ദു കുട്ടികളെയാണ് കാണാനായത്. ഇവരെല്ലാം മതം മാറാനായി എത്തിയവരാണെന്നും നൗഫലിന്റെ ഭാര്യ പറഞ്ഞു.
ഉടനെ, അഖിലയെ പരിചയപ്പെടുത്തി. വൈക്കം സ്വദേശിയാണെന്നും, ഹോമിയോ ഡോക്ടര്‍ ആകാന്‍ പഠിക്കുകയാണെന്നും ഹാദിയ ആയ അഖില പരചയപ്പെടുത്തി. കൂടുതലൊന്നും സംസാരിക്കാന്‍ അന്ന് കവിഞ്ഞില്ല. പക്ഷെ ഇന്ന് എനിക്ക് ഹാദിയയോട് പറയാനുള്ളത് എത്രയും വേഗം നീ സത്യം മനസ്സിലാക്കി, സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരണമെന്നാണ്. അറിവുള്ള ആളുകള്‍ ഇല്ലാത്തതിനാലാണ് അന്ന് ഹിന്ദു ധര്‍മ്മങ്ങളെക്കുറിച്ചുള്ള നമ്മുടെ സശയത്തിന് ഉത്തരം ഇല്ലാതെ പോയത്, ആര്‍ഷ വിദ്യാ സമാജത്തിലെ കൗണ്‍സിലേഴ്സ് വഴി എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി അഖിലയ്ക്ക് ലഭിക്കുമെന്നും ആതിര പറഞ്ഞു.
പിന്നെ, വീടിനടുത്തുള്ള ഒരു കുട്ടി മദ്രസയില്‍ പോകുന്നുണ്ടായിരുന്നു. ആ കുട്ടി മദ്രസയില്‍ പഠിച്ച കാര്യങ്ങള്‍ എന്നെ വീട്ടില്‍ വന്ന് ആരും കാണാതെ പഠിപ്പിക്കും, അറബി അക്ഷരങ്ങളും മറ്റും അങ്ങനെയാണ് പടിച്ചത്. നിസ്‌ക്കാര രീതികളും അവിടുന്ന പഠിച്ചു. ഡിഗ്രിക്ക് പഠിക്കുന്ന സമയം ഒരു ഡ്രൈവിംങ്ങ് സ്‌കൂളില്‍ പഠിക്കാന്‍ പോയി. അവിടെ ആയിഷ എന്നൊരു സ്ത്രീ പഠിക്കാനായി വരുമായിരുന്നു. അവരാണ് എനിക്ക്, ഇസ്ലാം മതത്തെക്കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പറഞ്ഞ് തന്നത്. നിസ്‌ക്കാര കുപ്പായവും മറ്റും നല്‍കി. അതിനിടെ ഇടയ്ക്ക് നിസ്‌ക്കാരം ചെയ്ത് തുടങ്ങി. പിന്നീട് ഫര്‍ദ്ദ ധരിച്ച് വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് പോയിത്തുടങ്ങി.
ഇങ്ങനെയിരിക്കെയാണ് പെരിന്തല്‍മണ്ണയിലെ ഡി.എല്‍.എസില്‍ അഭിമുഖത്തിന് ചെല്ലുന്നത്. സ്ഥാപന ഉടമ നല്‍കിയ നമ്പര്‍ എടുത്താണ് നൗഫല്‍ കുരുക്കള്‍ എന്നോട് അടുക്കുന്നത്. ഇസ്ലാം മതത്തെ ഇഷ്ടപ്പെട്ടിരുന്ന, ആചാരങ്ങളെ ഇഷ്ടപ്പെട്ടിരുന്ന എന്നെ അവരുടെ വലയില്‍ വീഴ്‌ത്തുക വളരെ എളുപ്പമുള്ള കാര്യമായിരുന്നു. ഞാന്‍ ആ മതത്തെ ആണ് ഇഷ്ടപ്പെട്ടത്. പക്ഷെ, എന്തിനാണ് ഒരു മുസ്ലിം യുവാവിനെക്കൊണ്ട് നൗഫല്‍ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതെന്നും, എമര്‍ജന്‍സി പാസ്പോര്‍ട്ട് എടുപ്പിച്ച്, വീട്ടീല്‍ നിന്ന് ഇറക്കിയതെന്നും ഇന്നും പിടികിട്ടാത്ത ചോദ്യമാണ്.-ആതിര പറയുന്നു.