
സ്വന്തം ലേഖകൻ
സ്വന്ത കൊടും വരൾച്ചയെ തുടർന്ന് ദുരിതമേറുന്ന ഈ അവസരത്തിൽ പ്രകൃതിയെ കൂടുതൽ ചൂഷണം ചെയ്ത് പണാപഹരണം നടത്തുന്നതിന് വേണ്ടിയാണ് സർക്കാർ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്ന് അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി ചെയർമാൻ പി.ഗോപിനാഥൻ നായർ പറഞ്ഞു.കെ പി സി സി ഗാന്ധി ഹരിതസമൃദ്ധി സെല്ലിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സംസ്ഥാന തല പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അതിരപ്പിള്ളിയിൽ മുടക്കുന്നതിലും കുറഞ്ഞ ചെലവിൽ സൗരോർജ്ജം, കാറ്റ്, തിരമാല എന്നിവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാമെന്നിരിക്കെ സർക്കാരിന്റെ ലക്ഷ്യം നിഗൂഢമാണ്. നന്ദിഗ്രാമിലും സിംഗൂരിലും നേരിട്ട അനുഭവമായിരിക്കും സി പി എമ്മിന് അതിരപ്പിള്ളിയിലും. ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന ജനറൽ സെക്രട്ടറി സനിൽകുളത്തിങ്കൽ അധ്യക്ഷനായിരുന്നു. എം വിൻസന്റ് എം എൽ എ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ശരത്ചന്ദ്രപ്രസാദ്, മണക്കട്‌സുരേഷ് ,ഗാന്ധി ഹരിതസമൃദ്ധി ജില്ലാ ചീഫ് കോർഡിനേറ്റർ ഉദയകുമാർ, മാരായമുട്ടം രാജേഷ്, ഡോ എം ആർ തമ്പാൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രതിഷേധ പ്രതിജ്ഞയും ഒപ്പ് ശേഖരണവും നടന്നു .