ആതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് എംഎം മണി; എല്‍ഡിഎഫിന്റെ അജണ്ടയിലില്ലാത്ത പദ്ധതി നടപ്പിലാകില്ലെന്ന് കാനം രാജേന്ദ്രന്‍

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ആതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് മന്ത്രി എംഎം മണി. സിപിഐ അടക്കമുള്ള ഘടക കക്ഷികള്‍ എതിര്‍പ്പുമായി രംഗത്തുള്ളത് സര്‍ക്കാരിന് തലവേദനയാകുന്നുണ്ട്. നിയമസഭയില്‍ പറഞ്ഞു എന്നതുകൊണ്ട് പദ്ധതി നടപ്പിലാകില്ലെന്നും, എല്‍ഡിഎഫ് ആണ് പദ്ധതി നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എല്‍ഡിഎഫിന്റെ അജണ്ടയിലില്ലാത്ത പദ്ധതിയാണ് ആതിരപ്പള്ളി എന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
പതിനന്ഞ് ജലവൈദ്യതുത പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതില്‍ അവസാനത്തേതായാണ് ആതിരപ്പള്ളി ചേര്‍ത്തിരിക്കുന്നത്. അതിരപ്പള്ളി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നേരത്തെ സഭയ്ക്ക് പുറത്തും വിശദീകരിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രത്തിന്റെ എല്ലാ അനുമതിയും ലഭിച്ചതാണ്. എന്നാല്‍ അനാവശ്യമായ വിവാദങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. നിലവില്‍ കേരളത്തില്‍ ആവശ്യമായതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. 70 ശതമാനം പുറത്ത് നിന്ന് വാങ്ങുകയാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുതിയ പദ്ധതികള്‍ വേണമെന്നാണ് വൈദ്യുതി വകുപ്പിന്റെ പക്ഷം.

അതിരപ്പള്ളിയില്‍ പരിസ്ഥിതി പ്രശ്‌നങ്ങളും മറ്റും പറഞ്ഞ് വലിയ എതിര്‍പ്പാണ് ഉണ്ടാകുന്നത്. ജനങ്ങളെ ബോധവല്‍ക്കരിച്ച് പദ്ധതിക്ക് അനുകൂലമാക്കാന്‍ ശ്രമം നടത്തും. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ചെറുകിട പദ്ധതികളും ആരംഭിക്കും. സ്വകാര്യ വ്യക്തികളോ കമ്പനികളോ ജല വൈദ്യുതപദ്ധതി ആരംഭിക്കാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ സഹകരിക്കും. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് തയ്യാറാണെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. നിയമസഭയിലും ഈ നിലപാട് ആവര്‍ത്തിക്കുമ്പോള്‍ അതിരപ്പള്ളി കൂടുതല്‍ വിവാദങ്ങളിലേക്ക് എത്തും. പരിസ്ഥിതി നാശം വരുത്തുന്ന അതിരപ്പള്ളി വേണ്ടെന്ന നിലപാടാണ് ഇടത് സര്‍ക്കാരിലെ രണ്ടാമനായ സിപിഐയ്ക്കുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിരപ്പള്ളി പദ്ധതി എന്തു വന്നാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെയാണ് അതിരപ്പള്ളി പദ്ധതി വീണ്ടും സജീവമായത്. പദ്ധതിയെ പിന്തുണച്ച് വൈദ്യുത മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സിപിഐ ഉള്‍പ്പടെയുള്ളവര്‍ പദ്ധതിയോട് പ്രകടിപ്പിച്ചത്. സിപിഐ(എം) നേതാവായ എംഎ ബേബിയും എതിര്‍ക്കുന്നു. അതിനിടെയിലും പദ്ധതിയുമായി മുന്നോട്ട് പോകുന്നുവെന്ന സൂചനയാണ് വൈദ്യുത മന്ത്രി നിയമസഭയില്‍ നല്‍കുന്നത്. ഇത് പുതിയ ചര്‍ച്ചകള്‍ക്കും വഴി വക്കും.

Top