![](https://dailyindianherald.com/wp-content/uploads/2015/10/ath.jpg)
ന്യൂദല്‍ഹി: പട്യാലയിലെ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാത്തതിന് മൂന്ന് മലയാളി താരങ്ങള്‍ക്ക് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഫ്) കാരണം കാണിക്കല്‍ നോട്ടീസ്. അനില്‍ഡ തോമസ്, അഞ്ജു തോമസ്, അനു രാഘവന് എന്നിവര്‍ക്കാണ് ഫെഡറേഷന് നോട്ടീസ് നല്‍കിയത്. ഇവരില്‍ അനുവും അനില്‍ഡയും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളാണ്. ക്യാമ്പില്‍ പങ്കെടുക്കാത്തതില്‍ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇല്ലെങ്കില്‍ രാജ്യാന്തര മത്സരങ്ങളില്‍നിന്നു വിലക്കുമെന്നും അത്ലറ്റിക് ഫെഡറേഷന് മുന്നറിയിപ്പ് നല്കുന്നു. ദേശീയ ക്യാമ്പിനുള്ള അത്ലറ്റുകളുടെ ലിസ്റ്റില്‍ നിന്ന് ഇവരുടെ പേര് ഒഴിവാക്കി. ഈ വിവരം കേരള അത്ലറ്റിക് ഫെഡറേഷനെ ഐഎഎഫ് അറിയിച്ചു. എന്നാല്‍, ക്യാമ്പില്‍നിന്നു വിട്ടുനില്‍ക്കാനുള്ള കാരണം രേഖകള്‍ സഹിതം സമര്‍പ്പിച്ചാല്‍ താരങ്ങള്‍ക്കെതിരെയുള്ള നടപടികളില്‍നിന്നു പിന്മാറുമെന്ന് ഐഎഎഫ് അധ്യക്ഷന്‍ സി.കെ. വത്സന്. താരങ്ങള്‍ നേരത്തെ സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമെന്നും അദ്ദേഹം. പരീക്ഷയായതിനാലാണ് ക്യാമ്പില്‍ പങ്കെടുക്കാത്തതെന്ന് അനു രാഘവന്.