ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ബലത്തിൽ രാജ്യാന്തര എടിഎം തട്ടിപ്പ്; തിരുവനന്തപുരത്തെ എടിഎം കള്ളൻമാർക്കു രാജ്യാന്തര ബന്ധം

ക്രൈം ഡസ്‌ക്

കേരത്തെ ഞെട്ടിച്ച എടിഎം തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര കള്ളന്മാർ വെറും സ്‌കൂൾ വിദ്യാഭ്യാസം മാത്രം ലഭിച്ചവരെന്ന് റിപ്പോർട്ട്. സംഭവത്തിൽ മുംബൈയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ റുമാനിയക്കാരൻ ഗബ്രിയേൽ ബാർബോസ ഉൾപ്പെട്ട സംഘം കളവിൽ പരിശീലനം നേടിയത് ബൾഗേറിയയിൽ നിന്നായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
സാങ്കേതിക വിദ്യ ലഭ്യമായാൽ ഏതൊരാൾക്കും അനായാസം ചെയ്യാവുന്ന കാര്യമേയുള്ള ഇതെന്ന് ഗബ്രിയേൽ പോലീസിനോട് വ്യക്തമാക്കി. അതേസമയം ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കാത്തതിനാൽ തട്ടിപ്പിനായി ഇയാൾ ഉപയോഗപ്പെടുത്തിയ ഇന്ത്യൻ ബന്ധം സംബന്ധിച്ച ഒരു വിവരവും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്താരാഷ്ട്ര കണ്ണികളുള്ള സംഘത്തിന്റെ സഹായത്തോടെയാണ് ഗബ്രിയേലും സംഘവും തട്ടിപ്പ് നടത്തിയത്.
ദിവസങ്ങളോളം കേരളത്തിൽ കഴിഞ്ഞ ശേഷം തട്ടിപ്പിനുള്ള കളമൊരുക്കി ജൂലൈ 19 ന് നാലംഗ സംഘം ഇന്ത്യ വിട്ടിരുന്നു. മറ്റൊരാൾക്കൊപ്പം ഗബ്രിയേൽ പോയത് ബാങ്കോക്കിലേക്കായിരുന്നു. ഒരാൾ ഖത്തറിലേക്കും നാലാമൻ റുമാനിയയിലേക്കും കടന്നു. ബാങ്കോക്കിൽ നിന്നും തിരിച്ചെത്തി മുംബൈയിലെ എടിഎമ്മിൽ നിന്നും പണമെടുക്കാൻ ശ്രമിച്ചാണ് ഗബ്രിലേൽ കുടുങ്ങിയത്. അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈവശം ഒരു ലക്ഷത്തിനടുത്ത് രൂപയുണ്ടായിരുന്നു. ആയിരത്തഞ്ഞൂറ് യൂമറായും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപ കണ്ടെത്തി.
വ്യാജകാർഡ് ഉണ്ടാക്കിയാലും പിൻ നമ്പർ സംഘടിപ്പിക്കലാണ് ദുഷ്‌ക്കരമായ ജോലിയെന്ന് കുറ്റം സമ്മതിച്ച ഗബ്രിയേൽ പോലീസിനോട് പറഞ്ഞു. വിദേശത്ത് നിന്നും മറ്റു പ്രതികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്. എടിഎം മെഷീനോട് ചേർത്ത് സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിന്റെ സഹായത്തോടെയാണ് കാർഡിലെ വിവരങ്ങൾ ഡീകോഡ് ചെയ്തിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top