കാശില്ലാത്ത എടിഎം പ്രവര്‍ത്തിപ്പിച്ച് ബാങ്കുകള്‍ നഷ്ടപ്പെടുത്തുന്നത് കോടികള്‍; വൈദ്യതി ചാര്‍ജ്ജും വാടകയിനത്തിലും വന്‍ തുക നല്‍കുന്നു

കണ്ണൂര്‍: കാലിയായ എടിഎം വഴി ബാങ്കുകള്‍ക്ക് കോടികള്‍ നഷ്ടം വരുന്നു. കുറച്ച് മാസങ്ങളായി പണമുള്ള എടിഎമ്മുകള്‍ സംസ്ഥാനത്ത് വളരെ കുറവാണ്. എന്നാല്‍ പണമില്ലാത്തതും പണമുള്ളതും ഒരുപോലെ പ്രവര്‍ത്തിപ്പിക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. പണമില്ലെങ്കിലും അതറിയാതെ വരുന്ന ആളുകള്‍ കയറി നോക്കുന്നതും പതിവാണ്.

പണമില്ലാത്തപ്പോള്‍ എ.ടി.എമ്മുകള്‍ അടച്ചിട്ടാല്‍ സാമ്പത്തികമായി വന്‍നേട്ടമാണ് ബാങ്കുകള്‍ക്കുണ്ടാവുക. എ.ടി.എമ്മുകളില്‍ മുഴുവന്‍സമയവും ബള്‍ബും എ.സി.യും പ്രവര്‍ത്തിക്കുന്നു. പതിനായിരം മുതല്‍ 14,000 രൂപവരെയാണ് വലിപ്പമനുസരിച്ച് ഒരു എ.ടി.എമ്മില്‍ വൈദ്യുതിച്ചാര്‍ജിനത്തില്‍ ഓരോ മാസവും ചെലവാകുന്നത്. ബാങ്കിനകത്തല്ലെങ്കില്‍ വാടകയായി എണ്ണായിരംരൂപയോളവും വേണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് 9093 എ.ടി.എമ്മുകളാണുള്ളത്. ഇതില്‍ എസ്.ബി.ഐ.യുടേത് 3096 എണ്ണം (എസ്.ബി.ടി.യുടേതുകൂടി ചേര്‍ത്ത്). ബാക്കി മറ്റുബാങ്കുകളുടേതാണ്. നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ കാലത്തെന്നപോലെ ഭൂരിഭാഗം എ.ടി.എമ്മുകളും ഒരുമാസമായി മിക്കവാറും സമയങ്ങളില്‍ പ്രവര്‍ത്തനരഹിതമാണ്.

Top