ഇന്റനാഷണൽ ഡെസ്ക്
ഇസ്ലാമാബാദ്: ഇന്ത്യയുമായി യുദ്ധമുണ്ടായാൽ ഒരേ സമയം ഒൻപതിടങ്ങളിൽ നിന്നും അണ്വായുദ്ധം വിക്ഷേപിക്കാൻ ശേഷിയുള്ള ആണവ പോർമുനയുമായി അണിയറയിൻ പാക്കിസ്ഥാന്റെ തയ്യാറെടുപ്പ്. കടലിലും, കരയിലും ആകാശത്തു നിന്നും ഇന്ത്യയിലേയ്ക്കു ആണവ മിസൈലുകൾ ഒരേ സമയം വിക്ഷേപിക്കാനുള്ള ശേഷിയാണ് പാക്കിസ്ഥാൻ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ഒൻപത് കേന്ദ്രങ്ങളും ഒന്നര ലക്ഷം കിലോമീറ്ററും തകർക്കാനാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പാക്കിസ്ഥാൻ ശേഖരിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പാക്കിസ്ഥാൻ അണുബോംബിടാൻ ലക്ഷ്യമിട്ടിരിക്കുന്ന കേന്ദ്രങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
പാക്കിസ്ഥാൻ രാജ്യത്തിന്റെ ഒൻപതിടങ്ങളിൽ ആണവ പോർമുനകൾ സൂക്ഷിച്ചിട്ടുണ്ടെന്ന റിപ്പോട്ടുകൾ പുറത്തു വിട്ടത് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റിന്റെ പരിശോധനയിലാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്തരത്തിൽ പോർമുനകൾ തയ്യാറാക്കി വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏതു ഭാഗത്തു നിന്നും ആക്രമണം നടത്താൻ ശേഷിയുള്ളവയാണ് ഈ ആണവ പോർമുനകളെന്നാണ് റിപ്പോർട്ടുകൾ.
ലോകരാജ്യങ്ങൾക്കടക്കം ഭീഷണി ഉയർത്തുന്ന പാക്കിസ്ഥാന്റെ ആണവ പോർമുന വഹിക്കുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നു യു.എസ് ആണവായുധ വിഗദ്ധനും എഫ്എ.എസിനു വേണ്ടി ഇതേ റിപ്പോർട്ട് തയ്യാറാക്കിയ ആളുമായ ഹൻസ് ക്രിസ്റ്റൻസ് വ്യക്തമാക്കുന്നു. സൈനിക താവളങ്ങളോടു ചേർന്നിരിക്കുന്ന ജനവാസ കേന്ദ്രങ്ങളെന്നു തെറ്റിധരിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ആണവ പോർമുനകൾ സൂക്ഷിച്ചിരിക്കുന്നത്. തീവ്രവാദികളിൽ നിന്നും, ശത്രുരാജ്യത്തു നിന്നുമുള്ള ഭീഷണികളെ നേരിടുന്നതിനു വേണ്ടിയാണ് ജനവാസ കേന്ദ്രങ്ങൾ എന്നു തെറ്റിധാരണ തോന്നുന്ന സ്ഥലങ്ങളിൽ തന്നെ ആണവ പോർമുനകൾ സൂക്ഷിച്ചിരിക്കുന്നത്.
ഇന്ത്യയെ ലക്ഷ്യമാക്കി നിരവധി ബാലസ്റ്റിക് മിസൈലുകളാണ് പാക്കിസ്ഥാൻ തയ്യാറാക്കി വച്ചിരിക്കുന്നത്. ഇതിൽ ഏറെയും ഹ്രസ്വദൂര മിസൈലുകളാണ്. ഏതാണ്ട് നൂറിനു മുകളിൽ ആണവ പോർമുനകളാണ് ഇപ്പോൾ പാക്കിസ്ഥാന്റെ പക്കലുള്ളത്. ഇത് 130 മുതൽ 140 വരെയാക്കി ഉയർത്തുകയാണ് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്.