ജെഎന്‍യു:പട്യാല കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം,മര്‍ദ്ധനം നടത്തിയത് സംഘപരിവാര്‍ എന്ന് വിദ്യാര്‍ത്ഥികള്‍.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടിയല്‍ സംഘര്‍ഷം. ജെഎന്‍യു അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കോടതിയില്‍ ആര്‍എസ്എസ് അനുകൂല അഭിഭാഷകരും വിദ്യാര്‍ത്ഥികളും കയ്യേറ്റം ചെയ്തതായിചെയ്തു. സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ഡല്‍ഹി പാട്യാല കോടതിയിലാണ് സംഭവം.

ആര്‍എസ്എസ് അനുകൂല അഭിഭാഷകര്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ക്രൂരമായ മര്‍ദ്ദനമാണ് അഴിച്ചു വിട്ടത്.  അക്രമത്തില്‍ പീപ്പിള്‍ ടിവി ഡല്‍ഹി റിപ്പോര്‍ട്ടര്‍ മനുശങ്കറിനും കാമറാമാനും പരിക്കേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടയിലാണ് സംഭവം. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കനയ്യ കുമാറിനെ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്.

പോലീസ് നോക്കി നില്‍ക്കേയാണ് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അഭിഭാഷകര്‍ കോടതിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചത്. അമ്പതോളം അഭിഭാഷകരടങ്ങുന്ന സംഘമാണ് അക്രമം അഴിച്ചു വിട്ടത്. ജെഎന്‍യു അടച്ചു പൂട്ടുക, ലോങ് ലീവ് ഇന്ത്യ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു അഭിഭാഷകരുടെ കയ്യേറ്റം.

അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ നടത്തിയെന്നാണ് ആരോപണം. എന്നാല്‍ പ്രതിഷേധ പരിപാടിയില്‍ നുഴഞ്ഞുകയറിയ എബിവിപി പ്രവര്‍ത്തകരാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കനയ്യ കുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി സമരം ആരംഭിച്ചിരിക്കുകയാണ്.അതേസമയം, കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന് തെളിവുണ്ടെന്ന് ഡല്‍ഹി പോലീസ് മേധാവി ബിഎസ് ഭാസി അറിയിച്ചു.

Top