സ്‌കൂളിൽ നിന്നു ചോദ്യപേപ്പർ മോഷ്ടിക്കാനായില്ല വിദ്യാർഥികളുടെ പച്ചക്കറി കൃഷി തകർത്ത് അക്രമി സംഘം

കോട്ടയം: കാണക്കാരി ഗവ.ഹയർസെക്കൻഡറി സ്്കൂളിൽ സാമൂഹിക വിരുദ്ധരുടെ ആക്രണം. വിദ്യാർഥികൾ കൃഷി ചെയ്തിരുന്ന പച്ചക്കറികൾ നശിപ്പിച്ച സംഘം, സ്‌കൂളിനുള്ളിൽ സൂക്ഷിച്ചിരുന്ന അരിയും സാധനങ്ങളും വലിച്ചു വാരിയിടുകയും ചെയ്തു. തന്നെ കണ്ടു പിടിക്കാമെങ്കിൽ കണ്ടു പിടിച്ചോളൂ- എന്ന വെല്ലുവിളിയും സ്‌കൂളിന്റെ അലമാരിയിൽ എഴുതിവച്ചിട്ടുണ്ട്.
  ജില്ലാ പഞ്ചായത്തിന്റെ അറ്റകുറ്റപണികൾക്കായി ഇന്നലെ രാവിലെ എട്ടരയോടെ ്‌സ്‌കൂളിൽ എത്തിയ ജോലിക്കാരാണ് സാമൂഹിക വിരുദ്ധ ആക്രമണം നടത്തിയത്. തുടർന്നു സ്‌കൂൾ അധികൃതർ നടത്തിയ പരിശോധനയിലാണ് എൽപി സ്‌കൂളിന്റെ ഓഫിസിന്റെ മേൽക്കൂര തകർത്താണ് അക്രമി അകത്തു കയറിയതെന്നു കണ്ടെത്തിയത്. തുടർന്നു സ്‌കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. കടുത്തുരുത്തി സിഐ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സാമൂഹിക വിരുദ്ധ ആക്രമണമാണ് നടന്നതെന്നു വ്യക്തമായത്.
  സ്‌കൂളിനു സമീപത്തു കിടന്ന വീപ്പ ഭിത്തിയോടു ചേർത്തു വച്ച ശേഷം, മേൽക്കൂരയ്ക്കു മുകളിൽ കയറി അക്രമി ഓടിളക്കി അകത്തു പ്രവേശിക്കുകയായിരുന്നു പൊലീസ് പറഞ്ഞു. തുടർന്നു ഓഫിസ് മുറിയ്ക്കുള്ളിലിരുന്ന അരിയും, ഫയലുകളും വലിച്ചു വാരി മുറിയ്ക്കുള്ളിൽ നിരത്തി. ഓഫിസ് മുറിയിരുന്നു അലമാരയിൽ ചോക്കുകൊണ്ടാണ് വെല്ലുവിളി നിറഞ്ഞ വാചകങ്ങൾ എഴുതിയിട്ടിരിക്കുന്നത്. പിന്നീട്, ഓഫിസ് മുറിയിൽ നിന്നു താക്കോൽകൂട്ടവുമായി പുറത്തിറങ്ങിയ അക്രമി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്്കൂൾ ബ്ലോക്കുകളിൽ കയറി ഇവിടുത്തെ ക്ലാസ് മുറികൾ തുറക്കാനും ശ്രമിച്ചിട്ടുണ്ട്. സ്‌കൂളിന്റെ വളപ്പിൽ കുട്ടികൾ ഗ്രോബാഗുകളിൽ നട്ടിരുന്ന പച്ചക്കറികൾ പൂർണമായും നശിപ്പിച്ചു. വളപ്പിലുണ്ടായിരുന്ന വാഴകൾ വെട്ടിയും ഒടിച്ചും നശിപ്പിച്ചിട്ടിരിക്കുകയാണ്. സംഭവസ്ഥലത്തു നിന്നും അരിവാളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സൈന്റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Top