വഴിയിലുണ്ടായ തർക്കത്തെ തുടർന്നു ഇതര സംസ്ഥാന തൊഴിലാളികൾ മലയാളിയെ വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിച്ചു; നാട്ടുകാരുടെ മർദനത്തിൽ പരുക്കേറ്റ യുവാക്കൾ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: വഴിയിലുണ്ടായ തർക്കത്തെ തുടർന്നു മലയാളിയുടെ വീട്ടിലെത്തി ആക്രമണം നടത്താൻ ശ്രമിച്ച അസം സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ഇതിനിടെയുണ്ടായ സംഘർഷത്തിൽ സാരമായി പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു യുവാക്കളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പി്്ച്ചു.
അസം സ്വദേശികളായ മൂന്നു പേർ മണിപ്പുഴ ഷാപ്പിൽ നിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങി സംസാരിക്കുന്നതിനിടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഈ സമയം ഇതുവഴി ചിങ്ങവനം സ്വദേശി സജി, മൂലേടം സ്വദേശി അനൂപ് എന്നിവർ ബൈക്കിലെത്തി. അനൂപിന്റെ വീടിനടുത്താണ് സംഘർഷത്തിലേർപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നത്. ബൈക്കിന്റെ പിന്നിലിരിക്കുകയായിരുന്നു പരിചയരക്കാരാണെന്നു കരുതിയാണ് മൂവരെയും പിരിച്ചുവിടാൻ ശ്രമിച്ചത്. ഇതിൽ പ്രകോപിതരായ തൊഴിലാളികൾ അനൂപിനെയും സജിയെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
അനൂപ് സജിയും സംഭവസ്ഥലത്തു നിന്നു മടങ്ങി. ഇതിനിടെ, ഇതര സംസ്ഥാനതൊഴിലാളികൾ അനൂപിന്റെ വീട്ടിലെത്തി. അനൂപിന്റെ സഹോദരൻ ഉൾപ്പെടെയുള്ള അസഭ്യം പറയുകയും വീടാക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഒത്തുച്ചേർന്നു രണ്ടുപേരെയും പിടിച്ചുവയ്ക്കുകയായിരുന്നു. ഇതിനിടയിൽ, ഇരുവർക്കും നാട്ടുകാരിൽ നിന്നു മർദനവുമേറ്റു. സംഭവമറിഞ്ഞു ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും ഇതര സംസ്ഥാന തൊഴിലാളികൾ അവശരായിരുന്നു. അസം സ്വദേശികളായ ദിബാൻ കോ (24), ജിത്തു (26) എന്നിവരെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. ദിവാൻപുരം വി.കെ.ബാലചന്ദ്രന്റെ ലീലാ റബേഴ്‌സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇരുവരും. കസ്റ്റഡിയിലെടുത്ത ഇരുവരെയയും വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. ഇവർക്കെതിരേയും, ഇവർക്കു പരാതിയുണ്ടെങ്കിൽ നാട്ടുകാർക്കെതിരേയും കേസെടുക്കുമെന്നു ചിങ്ങവനം പോലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top