കോഴിക്കോട്: വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറുകയും അവരുടെ 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ തള്ളുകയും ചെയ്തു. 20 ദിവസമായ കുഞ്ഞിനെ അക്രമി വാഷിങ് മെഷീനിലിട്ടു. പരിക്കേറ്റ വീട്ടമ്മയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കക്കാട് കുണ്ടുംകടവത്ത് ഹൈറുദ്ദീന്റെ ഭാര്യ ഫസ്‌നയും കുഞ്ഞുമാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരെയും ആസ്പത്രിയില്‍ എത്തിച്ചത്. സംഭവം നടക്കുമ്പോള്‍ ഗൃഹനാഥനായ ഹൈറുദ്ദീന്‍ വീട്ടിലില്ലായിരുന്നു. 24 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അക്രമി വാഷിങ് മെഷീനില്‍ ഇടുകയായിരുന്നു.
എന്നാല്‍, ആരാണ്, എന്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടില്ലെന്ന് മുക്കം എസ്.ഐ. എം.പി. രാജേഷ് പറഞ്ഞു. വിവരമറിഞ്ഞ താമരശ്ശേരി ഡിവൈ.എസ്.പി. ശ്രീകുമാര്‍, സി.ഐ. സുശീല്‍ എന്നിവര്‍ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കവര്‍ച്ചാ ശ്രമം നടന്നതായി സൂചനയില്ല. ഫസ്‌ന കുളിമുറിയിലേക്ക് പോവുന്നതിനിടെയാണ് അക്രമിയെത്തി മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞത്. ഫസ്‌നയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളും നാട്ടുകാരുമാണ് കുഞ്ഞിനെ വാഷിങ് മെഷീനില്‍ കണ്ടത്. ഫസ്‌നഹൈറുദ്ദീന്‍ ദമ്പതിമാര്‍ക്ക് ഒന്നരവയസ്സ് പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്.