തൃശൂര്‍: ആത്മഹത്യക്ക് ശ്രമിച്ച് അവശയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കൊണ്ടുപോകവെ യുവതിക്കു നേരെ ആശുപത്രി ജീവനക്കാരന്റെ പീഡനശ്രമം.
യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതി അതിക്രമത്തിന് ശ്രമിച്ചത്.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക ഇലക്ട്രിക്കല്‍ ജീവനക്കാരനായ ദയാലാല്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞയാഴ്ചയാണ് കയ്പമംഗലം സ്വദേശിയായി യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, യുവതിക്കൊപ്പം പോകാന്‍ ആരുമില്ലാത്തതിനെത്തുടര്‍ന്ന് ദയാലാല്‍ യുവതിക്കൊപ്പം പോകാമെന്ന് സമ്മതിക്കുകയായിരുന്നു.
പോകുംവഴി ഇയാള്‍ ആംബുലന്‍സിലും ആശുപത്രിയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി വിവരം നേഴ്സിനെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രി പ്രതിയെ പിടികൂടി.