ഫോക്സ് വാഗന്റെ പിന്നാലെ ഔഡി കാറുകളില്‍ മലിനീകരണ തട്ടിപ്പ്

ബര്‍ലിന്‍:ഫോക്സ് വാഗന്റെ പിന്നാലെ ഫോക്സ് വാഗന്റെ സബ്സിഡിയറിയായ ഔഡി നിര്‍മിച്ച 21 ലക്ഷം കാറുകളില്‍ മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നു. ഇത്രയും കാറുകളില്‍ 577,000 എണ്ണം ജര്‍മനിയില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് കമ്പനി വക്താവ് തന്നെ വെളിപ്പെടുത്തി. പടിഞ്ഞാറന്‍ യൂറോപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് 14.2 മില്യന്‍.ഔഡിയുടെ 1.6 ലിറ്ററിന്റെയും 2 ലിറ്ററിന്റെയും ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച എ1, എ3, എ4, എ6, ടിടി, ക്യു3 മോഡലുകളിലാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്. ഇയു 5 എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കേണ്ട കാറുകളിലാണ് കൃത്രിമം നടന്നിട്ടുള്ളത്. ഇയു 6 സ്റ്റാന്‍ഡേര്‍ഡ് പാലിക്കേണ്ടവയ്ക്ക് ഈപ്രശ്നമില്ലെന്നും വക്താവ്.

ഫോക്സ് വാഗന്റെ പിന്നാലെ ജര്‍മനിയിലെ ആഢംബര കാര്‍നിര്‍മ്മാണക്കനിയായ ഔഡിയ്ക്കെതിരെ ഉയര്‍ന്ന ആരോപണം ജര്‍മന്‍ കാര്‍ കമ്പനി വ്യവസായത്തെയും ഒപ്പം ജര്‍മന്‍ ഇക്കോണമിയെയും ബാധിയ്ക്കുമെന്നുറപ്പാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top