സിഡ്നി: മന്ത്രിമാര്‍ തങ്ങളുടെ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഓസ്ട്രേലിയ നിരോധിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടണ്‍ബുള്ളാണ് നിരോധനം കൊണ്ടുവന്നത്. ഉപപ്രധാനമന്ത്രിയായ ബാണ്‍ബെ ജോയ്സിയുടെ മാധ്യമ സെക്രട്ടറിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പുതിയ നിരോധനം ടേണ്‍ബുള്‍ കൊണ്ടുവന്നത്. വിവാദം ടേണ്‍ബുള്‍ സര്‍ക്കാരിനെ പിടിച്ചുലച്ചെങ്കിലും ഇക്കാര്യം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. വെറും ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എന്ന ഒറ്റക്കാരണത്താലാണ് ഉപപ്രധാനമന്ത്രിയെ പുറത്താക്കത്തതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ആഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ നിയമത്തിന്റെ മാതൃകയിലാണ് പുതിയ പെരുമാറ്റചട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതനുസരിച്ച് കൂടെ ജോലി ചെയ്യുന്നരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇനിമുതല്‍ അംഗീകരിക്കില്ല. വിവാഹിതരോ അവിവാഹിതരോ ആകട്ടെ സഹപ്രവര്‍ത്തകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചട്ടലംഘനമായി കണക്കാക്കുമെന്നും തനിക്കും ഇക്കാര്യം ബാധകമായിരിക്കുമെന്നും ടേണ്‍ബുള്‍ വ്യക്തമാക്കി. ഇന്നുമുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാര്‍ സെക്രട്ടറിമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഓസ്ട്രേലിയയില്‍ നിരോധനം
Tags: ministers australia