ബാലരാമപുരം : സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ബാലരാമപുരം വഴിമുക്ക് പ്ലാങ്കാരവിള വീട്ടില്‍ നിന്നും ആറാലുമൂട് വാട്ടര്‍ടാങ്കിന് സമീപം സുധീര്‍ ഭവനില്‍ അസീം (27) ആണ് അറസ്റ്റിലായത്.ഈ ആഴ്ചയില്‍ മൂന്നാമത്തെ കമ്മ്യൂണിസ്റ്റുകാരന്റെ പീഡന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്ന് ലോക്കല്‍ കമ്മിറ്റി നേതാവും അടുത്തത് ഭാഗ്യലക്ഷ്മി പുറത്തുവിട്ട കൗണ്‍സിലര്‍ ജയന്തനും. ആ മഷി ഉണങ്ങും മുമ്പ് ദേ മറ്റൊന്ന്.
Also Read :തന്റെ ഉദരത്തിലുള്ളത് യേശുക്രിസ്തുവാണെന്ന് 9 മാസം ഗര്‍ഭിണിയായ 19 കാരി
കഴിഞ്ഞദിവസം 21നാണു കേസിനാസ്പദമായ സംഭവം. ബാലരാമപുരത്തെ ഒരു സ്കൂളില്‍ നിന്നു കുട്ടികളെ ഓട്ടോയില്‍ വീട്ടിലെത്തിക്കുന്നത് അസിം ആയിരുന്നു.സ്കൂള്‍ ഓട്ടം കഴിഞ്ഞ് പോവുന്ന അസീം അതേ സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയുമായി സ്നേഹം നടിച്ച് പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കൊണ്ടുപോവല് പതിവായിരുന്നു. ഇതില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. അസീമിനെ തേടി പോലിസെത്തിയ വിവരമറിഞ്ഞ് ഇയാള്‍ സ്റ്റാന്‍ഡില്‍ ഓട്ടോ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
തുടര്‍ന്ന് പോലിസ് ഓട്ടോ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിഐടിയുവിന്റെയും പ്രദേശത്തെ സിപിഎം നേതാക്കളുടെയും സംരക്ഷണമുള്ളതിനാലാണു പ്രതി പിടിയിലാവാത്തതെന്നു നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞദിവസം വിഴിഞ്ഞത്ത് നിന്നു പിടികൂടിയതായി പോലിസ് പറയുന്നുണ്ടെങ്കിലും പ്രതി പോലിസിന് കീഴടങ്ങിയതായാണു വിവരം. നേരത്തെ ഒരു വിവാഹം കഴിച്ച ഇയാള്‍ക്ക് രണ്ടു കുട്ടികളുണ്ട്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.