ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍ സൈനിക പോസ്റ്റ് മഞ്ഞിനടിയില്‍ പെട്ട് മൂന്നുപേരെ കാണാതായി

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ സൈനിക പോസ്റ്റ് മഞ്ഞിനടിയിലായി. ജമ്മു കാഷ്മീരില്‍ അപ്രതീക്ഷിതമായുണ്ടായ ഹിമപാതത്തില്‍ സൈനിക പോസ്റ്റ് തകര്‍ന്നു. ലഡാക്കിലെ ബടാലിക് സെക്ടറില്‍ അതിര്‍ത്തി സുരക്ഷയ്ക്കായി ഒരുക്കിയ സൈനിക പോസ്റ്റിനു മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്.

പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചു സൈനികരും മഞ്ഞിനടിയില്‍പ്പെട്ടു. ഇവരില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് വക്താവ് അറിയിച്ചു. തെരച്ചിലിനായി പ്രത്യേകം പരിശീലനം ലഭിച്ച ഹിമപാത രക്ഷാടീമിനെ നിയോഗിച്ചിട്ടുണ്ട്.
പ്രത്യേകം പരിശീലനം ലഭിച്ചവരാണു രക്ഷാപ്രവര്‍ത്തന സംഘത്തിലുള്ളത്. ഹിമപാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളില്‍ നല്‍കിയിരുന്നു. കാര്‍ഗിലില്‍ വന്‍തോതിലുള്ള ഹിമപാതം ഉണ്ടാകുമെന്നാണു മുന്നറിയിപ്പെന്നു സന്ദേശം നല്‍കിയ സ്നോ ആന്‍ഡ് അവലാന്‍ഷെ സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റ് (എസ്എഎസ്ഇ) അറിയിച്ചു. ഡിആര്‍ഡിഒയുടെ വിഭാഗമാണ് എസ്എഎസ്ഇ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത 24 മണിക്കൂറിനുള്ളില്‍ അപകടസാധ്യതയേറിയ ഹിമപാതം ജമ്മു കശ്മീരിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോറ ജില്ലകളില്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ മാസത്തില്‍ അധികം കാണാത്ത തരത്തിലാണ് സംസ്ഥാനത്ത് മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത്.
മാത്രമല്ല, ഝലം നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പ്രളയ മുന്നറിയിപ്പും ഭരണകൂടം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോള്‍ത്തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. ഈ മാസം ഒന്‍പതിനും 12നും ശ്രീനഗറിലും അനന്ത്നാഗിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളെക്കുറിച്ചും ആശങ്കയുയര്‍ന്നിട്ടുണ്ട്. അഞ്ച് ദിവസമായി സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു ജമ്മു – ശ്രീനഗര്‍ ദേശീയപാത വ്യാഴം രാവിലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്.

Top