വെള്ളിത്തിരയിലെ വിസ്മയമായിരുന്നു ജയിംസ് കാമറൂണിന്റെ അവതാര്‍. അവതാറിന് രണ്ടാം ഭാഗം വരുന്നു എന്ന ഔദ്യാഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണിപ്പോള്‍. എന്നാല്‍ അവതാറിന്റെ അടുത്ത ഭാഗത്തിനായി ഇനി മൂന്ന് വര്‍ഷം കൂടി കാത്തിരിക്കണം. ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 2020ലാണ് തിയേറ്ററിലെത്തുക. 2020 ഡിസംബര്‍ 18 ആയിരിക്കും റിലീസ് തിയതിയെന്ന് അണിയറശില്‍പികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
രണ്ടാം ഭാഗത്തിന്റേത് മാത്രമല്ല, വരാനിരിക്കുന്ന നാല് ഭാഗങ്ങളുടെ റിലീസ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മൂന്നാം ഭാഗം 2021 ഡിസംബര്‍ പതിനേഴിനും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ പത്തൊന്‍പതിനുമായിരിക്കും റിലീസ് ചെയ്യുക. മറ്റെല്ലാം ഭാഗങ്ങളും ഒരു വര്‍ഷത്തെ ഇടവേളയില്‍ പുറത്തിറങ്ങുമ്പോള്‍ മൂന്നാം ഭാഗത്തിനു മാത്രമാണ് മൂന്ന് വര്‍ഷത്തെ ഇടവേളയുള്ളത്.
മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. 2.7 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററില്‍ നിന്ന് വാരിയത്. നാലര വര്‍ഷം കൊണ്ടാണ് ചിത്രം യാഥാര്‍ഥ്യമായതെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണും വിതരണക്കാരായ ഫോക്‌സും ചേര്‍ന്നാണ് തിയതികള്‍ തീരുമാനിച്ചത്. അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷമാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കില്‍ പിന്നീട് കഥ വികസിച്ചുവന്നപ്പോള്‍ നാല് ഭാഗങ്ങള്‍ കൂടി ചേര്‍ക്കുകയായിരുന്നു. ലൈറ്റ് സ്‌റ്റോം കമ്പനിയുടെ ബാനറില്‍ കാമറൂണും ജോന്‍ ലാന്‍ഡ്യുവും ചേര്‍ന്നാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.