കണക്കുകൾ പറയുന്നു; അവിഹിതവും ഒരു കാരണമാകാം..!

ക്രൈം റിപ്പോർട്ടർ

നല്ല ജീവിതം സ്വപ്‌നം കണ്ടാണ് യുവത്വം വൈവാഹിക ജീവിതത്തിന് തയ്യാറെടുക്കുന്നത്. ആഘോഷപൂർവ്വം നടത്തുന്ന വിവാഹം നിമിഷങ്ങൾ കൊണ്ടാണ് തകരുന്നത്. ഇതിന് കാരണങ്ങൾ പലതാണ്. വിവാഹങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നവരുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്യുന്നു. പോയ വർഷത്തെ കണക്കുകൾ പ്രകാരം 20,000ത്തിൽ അധികം വിവാഹ മോചന കേസുകളാണ് സംസ്ഥാനത്തെ വിവിധ കുടുംബ കോടതികളിൽ കെട്ടിക്കിടക്കുന്നത്. നഗരകേന്ദ്രീകൃതമാണ് വിവാഹ മോചന കേസുകളിൽ ഏറെയും. ഗ്രാമീണ തലത്തിൽ വിവാഹമോചനം കുറവാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. എന്തായാലും വിവാഹമോചനത്തിലേക്ക് നയിക്കുന്ന പൊതുകാരണങ്ങളിൽ ചിലത് ഇവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹബന്ധം എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് ദമ്പതികളോട് ചോദിച്ചാൽ 90 ശതമാനവും സുഖകരമാണ് എന്നാവും പ്രതികരിക്കുക. എന്നാൽ സുഖകരമല്ലാത്ത ദാമ്പത്യ ജീവിതം നയിക്കുന്ന ദമ്പതികൾ ഇതിനോട് ശരിയായി പ്രതികരിക്കണമെന്നില്ല. അതായയ് വിവാഹബന്ധം വേർപെടുത്തുന്നതിൽ ഭൂരിപക്ഷത്തിന്റെയും പ്രശ്‌നങ്ങൾക്ക് ഒരേ സ്വഭാവവും അതിവേഗം സംഭവിക്കുന്നു എന്നതുമാണ് പ്രത്യേകത. കുടുംബ കൗൺസിലർമാരും വിദഗ്ധരും പറയുന്നു.

സാമ്പത്തിക പ്രശ്‌നമാണ് ഭൂരിപക്ഷം ദമ്പതിമാരും നേരിടുന്ന പ്രധാന വിഷയം. സാമ്പത്തിക പരാധീനതയുടെ പരിധിയിൽ വരുന്നതല്ല വിവാഹിതരിലെ സാമ്പത്തിക പ്രശ്‌നം. പണം കൂടുതൽ ചെലവഴിക്കാനാകും ഒരാൾ ആഗ്രഹിക്കുന്നത്. എന്നാൽ പണം സ്വരൂപിക്കാൻ മറ്റൊരാൾ ആഗ്രഹിക്കുന്നു. കുടുംബ ബന്ധം താളം തെറ്റുന്നത് ഇവിടെ തുടങ്ങുന്നു.

പരസ്ത്രീ/പുരുഷ ബന്ധമാണ് കുടുംബ ബന്ധങ്ങൾ ശിഥിലമാകാനുള്ള മറ്റൊരു കാരണം. ബന്ധങ്ങളിൽ വിശ്വസ്വത തകരുന്നതോടെ വിവാഹമോചനത്തിന് വേറെ കാരണം തേടേണ്ടതില്ല. പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ബന്ധം വളർത്തുകയാണ് വൈവാഹിക ജീവിതം സുഗമമാകാൻ ചെയ്യേണ്ട കാര്യം. പങ്കാളിയാണോ മറ്റുള്ളവരാണോ പ്രധാനമെന്നതാണ് നേരിടുന്ന പ്രശ്‌നം.

വ്യത്യസ്ത ലൈംഗിത താൽപര്യങ്ങളാണ് മറ്റൊരു ഘടകം. അധിക ലൈംഗികതയും കുറഞ്ഞ ലൈംഗികതയും ഒരുപോലെ ദാമ്പത്യ ജീവിതത്തെ ബാധിക്കും. വ്യത്യസ്ത രീതിയിലാണ് ലൈംഗിക ചോദനകളാണ് ദമ്പതികൾ നേരിടുന്ന പ്രധാന പ്രശ്‌നം. പതിയെ തുടങ്ങുന്ന പ്രശ്‌നം കുടുംബ ബന്ധം തകരുന്നതിലേക്ക് നീങ്ങും.

പങ്കാളികൾക്കിടയിലുള്ള എന്തു കാര്യവും അവിടെത്തന്നെ സംസാരിക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനസംഗതി. വിഷയങ്ങളിൽ മാതാപിതാക്കൾ ഇടപെട്ടാൽ വിള്ളൽ കൂടുതൽ വലുതായേക്കും. പങ്കാളികൾ സ്വന്തം മാതാപിതാക്കളോട് കൂടുതൽ താൽപര്യം കാട്ടുന്നത് കുടുംബ ബന്ധങ്ങളെ ബാധിക്കാം.

ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നതും പ്രധാന ഘടകമാണ്. വിഷയങ്ങളിൽ ഉറച്ച നിലപാട് സ്വീകരിക്കുന്നതോടെ രംഗം വഷളാകും. രണ്ട് പേരും പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വിടവ് വലുതാക്കും. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വഴി തേടുകയാണ് പങ്കാളികൾ ചെയ്യേണ്ട മാർഗ്ഗം.

ആശയവിനിമയത്തിലെ പാളിച്ചകളാണ് കുടുംബബന്ധം തകരുന്നതിലെ മറ്റൊരു ഘടകം. പ്രധാന വിഷയങ്ങൾ പങ്കുവച്ച് അഭിപ്രായം തേടുക എന്നതാണ് ആശയവിനിമയം സുഗമമാക്കാനുള്ള വഴി. പറയുന്ന ആശയം എന്താണോ അത് അതേ അർത്ഥത്തിൽ എടുക്കണം. ആശയങ്ങൾ വ്യത്യസ്ത അർത്ഥത്തിൽ എടുത്താൽ പ്രശ്‌നസാധ്യതയ്ക്ക് വേറെ കാരണം തേടേണ്ടതില്ല.

ദമ്പതികൾക്കിടയിലെ മറ്റൊരു പ്രധാന ഘടകമാണ് സ്വകാര്യത. ഇരുവർക്കുമിടയിലെ സ്വകാര്യത കാത്തുസൂക്ഷിക്കുക എന്നത് ചെറിയ കാര്യമല്ല. സ്വകാര്യ പ്രശ്‌നങ്ങൾ മറ്റിടങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കണം. സോഷ്യൽ മീഡിയ അടക്കമുള്ള ഉപാധികൾ വഴി കാര്യങ്ങൽ പങ്കുവയ്ക്കപ്പെടുന്നതും കുടുംബ ബന്ധത്തിലെ പാളിച്ചകൾ പൊതു ചർച്ചയാക്കുന്നതും ഒഴിവാക്കിയാൽ വിവാഹ ജീവിതം കൂടുതൽ സന്തോഷകരമാക്കാം.

ഒരുതവണ വിവാഹമോചിതരായവരിൽ പിന്നെയും പിന്നെയും വിവാഹ മോചന സാധ്യത കൂടും. ആദ്യ ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കാൻ മടികാട്ടുന്നതാണ് പ്രധാന പ്രശ്‌നം. ആദ്യ ബന്ധത്തിലെയും രണ്ടാം ബന്ധത്തിലെയും കുട്ടികളെ വ്യത്യസ്ത രീതിയിൽ പരിചരിക്കുന്നത് നിലവിലെ പങ്കാളിയിൽനിന്ന് എതിർപ്പ് ഉയർത്തും. ആദ്യതവണണത്തെ ബന്ധത്തിന് ഇതൊരു പ്രശ്‌നമല്ലെങ്കിലും പിന്നീട് ഇതൊരു ഘടകമാകാം.

Top