ജയലളിത സര്‍ക്കാര്‍ ഘട്ടംഘട്ടമായ മദ്യനിരോധനത്തിന്; 500 മദ്യശാലകള്‍ അടപ്പിച്ചു: ബാറുകളുടെ പ്രവര്‍ത്തന സമയം കുറച്ചു

ചെന്നൈ: ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തമിഴ് നാട്ടിലെ 500 മദ്യശാലകള്‍ അടപ്പിച്ചു. നിലവിലുള്ള മദ്യശാലകളുടെ സമയം വെട്ടിച്ചുരുക്കാനും ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ് നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷനാണ് സംസ്ഥാനത്ത് മദ്യം ഹോള്‍സെയിലായും റീട്ടെയിലായും വില്‍ക്കാനുള്ള അധികാരം.

ഉച്ചയ്ക്ക് 12നും രാത്രി 10നും ഇടയില്‍ മാത്രമേ തമിഴ് നാട്ടിലെ മദ്യശാലകള്‍ ഇനി പ്രവര്‍!ത്തിക്കൂ. നേരത്തെ ഇത് രാവിലെ 10 മുതല്‍ രാത്രി 10 വരെയായിരുന്നു. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് എഐഎഡിഎംകെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന അഞ്ച് പുതിയ ക്ഷേമപദ്ധതികളിലും ജയലളിത ഒപ്പുവെച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top