അയർക്കുന്നത്തെ മലയാളം ടെക്‌സ്റ്റൈൽസിന്റെ പവർലൂം സന്ദർശിച്ച് ഉമ്മൻചാണ്ടി

അയർക്കുന്നം: അമയന്നൂരിൽ പ്രവർത്തിക്കുന്ന മലയാളം ടെക്‌സ്‌റ്റൈൽ മിൽസിന്റെ (കെ.ഐ.പി.സി.ഒ.എസ്) ഫാക്ടറി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു.

വൈദ്യുതി കുടിശിഖയും പഴയ ശമ്പളക്കുടിശ്ശിഖയും നിലനില്‌ക്കെ ഫാക്ടറി തൊഴിലാളികളുടെ സഹകരണത്തോടെ പുതിയഭരണസമതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു പോരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാക്ടറിയിലെത്തിയ ഉമ്മൻചാണ്ടി തൊഴിലാളികളുമായി സം
വദിക്കുകയും ഫാക്ടറി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മുൻ സർക്കാർ അനുവദിച്ചതും എന്നാൽ പിന്നീട് വകമാറ്റി ചിലവഴിച്ചതുമായ 1.75 കോടിയുടെ ഫണ്ട് തിരിച്ചു കിട്ടുന്നതിന് ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പവർലൂം ചെയർമാൻ ജോയിസ് കൊറ്റത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലിസമ്മ ബേബി,ആലീസ് സിബി, ജിജി നാകമറ്റം, സാം ചെല്ലിമറ്റം,ഇന്ദു കെ.സി ,ജോജി എബ്രാഹം, ശ്രീകുമാർ മേത്തുരുത്തേൽ തുടങ്ങിയവർ സംസാരിച്ചു.

Top