സ്വന്തം ലേഖകൻ
കൊച്ചി : നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫയുടെ മുൻഭാര്യ ആയിഷ. താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേർപ്പെടുത്തിയിട്ടില്ലെന്നാണ് ആയിഷയുടെ ആരോപണം.
മുസ്തഫയും താനും വിവാഹം നിയമപരമായി വേർപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആയിഷ പറയുന്നു.
വിവാമോചന ഹർജി പോലും സമർപ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ ബാച്ച്‌ലർ ആണെന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നുമാണ് ആയിഷയുടെ ആരോപണം.
മുസ്തഫയ്ക്കും ആയിഷയ്ക്കും രണ്ടു മക്കളാണുള്ളത്. ഇവർ ആയിഷയ്ക്ക് ഒപ്പമാണ് കഴിയുന്നത്. മുസ്തഫക്കെതിരെ ഗാർഹിക പീഡന പരാതിയും ആയിഷ നൽകിയിട്ടുണ്ട്.
അതേസമയം തനിക്കെതിരേയുള്ള ആയിഷയുടെ ഗാർഹിക പീഡന ആരോപണം വ്യാജമാണെന്നും താൻ കുട്ടികൾക്ക് ചെലവിന് നൽകുന്നുണ്ടെന്നുമെന്നാണ് മുസ്തഫയുടെ വാദം.
2017ലാണ് വ്യവസായിയായ മുസ്തഫയും പ്രിയാമണിയും തമ്മിലുള്ളവിവാഹം നടന്നത്. ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നിരുന്നത്.