രാമക്ഷേത്രം സംബന്ധിച്ച വിഷയം എത്രയുംവേഗം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയയാകുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബറി മസ്ജിദ് രാമക്ഷേത്ര ഭൂമി തര്‍ക്ക വിഷയത്തെ ചൂടുപിടിപ്പിക്കുന്ന രീതിയിലുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവന. ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകനാണ് ശ്രീ ശ്രീ രവിശങ്കര്‍
അയോധ്യ മുസ്ലിങ്ങളുടെ സ്ഥലമല്ല, അയോധ്യയ്ക്കുമേലുള്ള അവകാശവാദം ഉപേക്ഷിച്ച് പിന്‍വാങ്ങുന്നതാണ് മുസ്ലിങ്ങള്‍ക്ക് നല്ലത്. ശ്രീരാമനെ ഇനി മറ്റൊരു സ്ഥലത്ത് ജനിപ്പിക്കാന്‍ കഴിയില്ലല്ലോ, അതിനാല്‍ മുസ്ലിങ്ങങ്ങള്‍ അയോധ്യയ്ക്ക് മേലുള്ള അവകാശവാദം ഉപേക്ഷിച്ച് പിന്മാറണം.
അയോധ്യയില്‍ ആശുപത്രി പോലെയുള്ള സന്നദ്ധ കേന്ദ്രങ്ങള്‍ പണിയണമെന്ന നിര്‍ദ്ദേശത്തെയും രവിശങ്കര്‍ തള്ളിക്കളഞ്ഞു. ശ്രീരാമന്റെ ജന്മസ്ഥലത്ത് എങ്ങനെയാണ് ആശുപത്രി പണിയുക എന്നായിരുന്നു രവിശങ്കറിന്റെ ചോദ്യം.