സ്വന്തം ലേഖകൻ
ലഖ്‌നൗ: രാജ്യത്തെ 17 മുസ്ലീം – ക്രിസ്ത്യൻ പള്ളികൾ ഹിന്ദു ഭൂമിയിലെന്ന് ആർഎസ്എസ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഹിന്ദുഭൂരിപക്ഷമുള്ള രാജ്യത്തെ 17 സ്ഥലങ്ങളിലെ മുസ്ലീം – ക്രിസ്ത്യൻ പള്ളികൾ അയോധ്യാ മോഡലിൽ പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്. ബിജെപിക്കും – ആർഎസ്എസിനും സ്വാധീനം കുറവുള്ള ഹൈന്ദവ ഭൂരിപക്ഷ മേഖലകളിൽ കരുത്ത് തെളിയിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ആർഎസ്എസ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം പശു സംരക്ഷണം ആവശ്യപ്പെട്ട് ആർഎസ്എസിന്റെ നേതൃത്വത്തിൽ നൂറോളം ഹൈന്ദവ സംഘടനകൾ ചേർന്ന് പാർലമെന്റിലേയ്ക്കു മാർച്ചും നടത്തും.
പശു സംരക്ഷണത്തിനായി രാജ്യത്തെമ്പാടും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും തർക്ക സ്ഥലങ്ങളിലെ പള്ളികൾ പൊളിച്ചു നീക്കുന്നതിനുമാണ് ഹൈന്ദവ സംഘടനകളെ ഉൾപ്പെടുത്തി ആർഎസ്എസ് ശ്രമിക്കുന്നത്. ക്രൈസ്തവ – മുസ്ലീം പള്ളികൾ കേന്ദ്രീകരിച്ച് പശുവധവും മാംസ ഭക്ഷണവും പ്രോത്സാഹിപ്പിക്കുന്നതായി കുറ്റപ്പെടുത്തി രാജ്യ വ്യാപകമായി പ്രചാരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആർഎസ്എസ് നേതൃത്വത്തിൽ ഗോസംരക്ഷണത്തിനായി ഗോരക്ഷാ സമിതി രൂപീകരിക്കും. രാജ്യത്ത് എല്ലാ സ്ഥലത്തും ഇത്തരത്തിൽ ഗോരക്ഷാ സമിതികൾ രൂപകരിച്ച ശേഷം ഇവരുടെ നേതൃത്വത്തിൽ പള്ളികൾക്കെതിരെ പ്രചാരണം നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
അയോധ്യയിലെ പള്ളിപൊളിച്ച മാതൃകയിൽ ഓരോ പ്രദേശത്തുമുള്ള തർക്കഭൂമിയിലെ പള്ളികൾ പൊളിച്ചു മാറ്റും. ഇതിനായി തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഹേന്ദവ മേഖലകൾ കേന്ദ്രീകരിച്ചു ചെറിയ തോതിലുള്ള തർക്കങ്ങൾ സൃഷ്ടിക്കും. ഇത് വലുതാക്കി പള്ളികൾ പൊളിക്കുന്നതിനാണ് പദ്ധതി. ഉത്തർപ്രദേശ്, കർണ്ണാടക, ന്യൂഡൽഹി, ഹരിയാന, ഒറീസ എന്നിവിടങ്ങളിലെ ഹൈന്ദവ ഭൂരിപക്ഷ മേഖലകളാണ് ആർഎസ്എസ് ലക്ഷ്യമിട്ടിരിക്കുന്നത്.
പള്ളിപൊളിക്കുന്നതിനു മുന്നോടിയായി പശുസംരക്ഷണം എന്ന ലക്ഷ്യമിട്ടു നടത്തുന്ന പാർലമെന്റ് മാർച്ചിൽ അഞ്ചു ലക്ഷം ഹൈന്ദവരെ പങ്കെടുപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.