അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതകം; വിവാദ കോണ്‍ഗ്രസ് നേതാവിന് പങ്ക്? പുനരന്വേഷണമാവശ്യപ്പെട്ട് പരാതി

തൃശൂര്‍: കോണ്‍ഗ്രസിനെ വെട്ടിലാക്കിയ അയ്യന്തോള്‍  ഫ്‌ളാറ്റ് കൊലപാതകത്തില്‍ പുനരന്വേഷണമാവശ്യപ്പെട്ട് പരാതി. തൃശൂരില്‍ വ്യവസായികളേയും കോടിശ്വരന്‍മാരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന ആരോപണമുയര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിലെ ആഭ്യന്തര വകുപ്പ് നീക്കം നടത്തിയെന്ന വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പുനരന്വേഷണം നടക്കുന്നതോടെ ഫ്‌ളാറ്റ് കൊലപാതകത്തില്‍ വന്‍ വന്‍തിരിവാകും സംഭവിക്കുക.

പുനരന്വേഷണമാവശ്യപ്പെട്ട് നിയമ നടപടികളിലേയക്ക് നീങ്ങുമെന്ന് വിവരങ്ങളാണ ്‌ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചിരിക്കുന്നത്. തൃശൂരിലെ വ്യാപാരികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ മാസപ്പടി വാങ്ങുന്ന ഈ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കോണ്‍ഗ്രസിനുള്ളിലും പ്രതിഷേധമുയര്‍ന്നിരുന്നു. കോടിശ്വരനായ വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങി കള്ള സാക്ഷി പറഞ്ഞ ഈ കോണ്‍ഗ്രസ് നേതാവിനെതിരെ കഴിഞ്ഞ ദിവസങ്ങളിലും നഗരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദുരൂഹ സാഹചര്യത്തില്‍ യുവാവ് വെള്ളത്തില്‍ മുങ്ങി മരിച്ച സംഭവത്തിലും പോലീസ് ഈ നേതാവിനെ സംശയ മുനയില്‍ നിര്‍ത്തിയിരുന്നെങ്കിലും ലക്ഷങ്ങള്‍ മുടക്കാന്‍ ആളെത്തിയതോടെ ഇതിലും രക്ഷപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 മാര്‍ച്ച് മൂന്നിനാണ് അയ്യന്തോളിലെ ഫ്‌ളാറ്റില്‍ വച്ച് സതിശനെന്ന മുപ്പത്തിരണ്ടുകാരന്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. കേസില്‍ ടിവി അവതാരകയും പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാംദാസുള്‍പ്പെടെ അഞ്ചോളം പേര്‍ അറസ്റ്റിലായി. യുവതിയുമായുള്ള അവിഹിത ബന്ധത്തിലെ സംശയങ്ങളാണ് കൊലപാതകത്തിലേയ്ക്ക് നീങ്ങിയത്. മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് കൊലപാകകം നടക്കുന്നത്. സംഭവം നടക്കുമ്പോള്‍ പ്രതിയായ യുവതിയും ഫ്‌ളാറ്റിലുണ്ടായിരുന്നു.

ഫ്‌ളാറ്റില്‍ നിരന്തര സന്ദര്‍ശനം നടത്തുന്നവരെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ റഷീദിന്റെ ഉറ്റ സൂഹൃത്തായ കോണ്‍ഗ്രസ് നേതാവിന് കൊലപാതകത്തിലുള്ള പങ്കിനെ കുറിച്ച് പോലീസിന് തെളിവ് ലഭിക്കുന്നത്. ഫ്‌ളാറ്റില്‍ നിത്യ സന്ദര്‍ശകനായിരുന്ന ഈ വിവാദ കോണ്‍ഗ്രസ് നേതാവും പോലീസിന്റെ നോട്ടപുള്ളിയായെങ്കിലും ഉന്നത ഇടപെടലില്‍ ഈ നേതാവ് രക്ഷപ്പെട്ടു.
പ്രതികളുടെ ടെലിഫോണ്‍ രേഖകളിലും ഈ വിവാദ നേതാവിനെ കുടക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വ്വം പ്രതിയെ രക്ഷിക്കാനുള്ള നീക്കം നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ടിവി അവതാകയായ യുവതിക്കൊപ്പം ഫ്‌ളാറ്റില്‍ നടക്കുന്ന പാര്‍

നിലവില്‍ കേസിലെ പ്രതികളെല്ലാം ജാമ്യത്തിലാണ് കോടതിയില്‍ വിചാരണയും ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിച്ച് പുനരന്വേഷണ സാധ്യകളാണ് ആരംഭിക്കുന്നത്.

കൊലപാതക കേസില്‍ പെട്ടാല്‍ ഈ വിവാദ കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്നറിഞ്ഞതോടെ വിവാദ കോടിശ്വരനും ഇയാള്‍ക്കുവേണ്ടി രംഗത്തെത്തിയിരുന്നു. പണം നല്‍കാത്തവരുടെ വ്യവസായ പദ്ധതികള്‍ക്ക് തുരങ്കം വച്ച് വിവാദത്തിലായ ഈ കോണ്‍ഗ്രസ് നേതാവിന്റെ ഗുണ്ടാ മാഫിയ ബന്ധങ്ങള്‍ പരസ്യമാകുന്നതിന്റെ ഞെട്ടലിലാണ് തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Top