അയ്യപ്പനു പിന്നാലെ സഭയും എതിരാകുന്നു..! ചെങ്ങന്നൂർ ഇഫക്ട് പാർലമെന്റിൽ ഉണ്ടാകില്ല: പിണറായിയുടെ തന്ത്രം സമ്പൂർണമായ പരാജയമാകുന്നു; ഓർത്തഡോക്‌സ് സഭ പരസ്യമായി സർക്കാരിനെതിരെ രംഗത്ത്

സ്വന്തം ലേഖകൻ

തിരുവല്ല: പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ ഇടതു മുന്നണിയെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നത് വൻ തിരിച്ചടിയെന്ന് റിപ്പോർട്ട്. ചെങ്ങന്നൂരിൽ സിപിഎമ്മിനൊപ്പം നിന്ന എൻഎസ്എസ് ശബരിമല വിഷയത്തിൽ അയ്യപ്പനൊപ്പം ഇടതു മുന്നണി വിട്ടു. ചെങ്ങന്നൂരിൽ പരസ്യമായി തന്നെ ഇടത് സ്ഥാനാർത്ഥിയെ പിൻതുണച്ച ഓർത്തഡോക്‌സ് സഭയാകട്ടെ സഭാ സ്വത്ത് തർക്കത്തിൽ സർക്കാരിനെതിരെ പൂർണമായും രംഗത്ത് എത്തിക്കഴിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യാക്കോബായ സഭയുടെ പിന്തുണയ്ക്കുമെങ്കിലും എന്നാൽ ഓർത്തഡോക്‌സ് സഭ മറുകണ്ടം ചാടുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഭാ കേസിൽ അനുകൂല വിധി വന്നിട്ടും ഓർത്തഡോക്സിന് അനുകൂലമായി സർക്കാർ ഒന്നും ചെയ്തില്ല. പള്ളികളെല്ലാം യാക്കോബായ പക്ഷത്ത് നിർത്താനാണ് പൊലീസും ശ്രമിച്ചതെന്നു സഭ ആരോപണം ഉന്നയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കി പള്ളികളുടെ ചുമതലനൽകാൻ സർക്കാരും സിപിഎമ്മും തയ്യാറാകാത്തത് ഓർത്തഡോക്‌സ് സഭയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ യു.ഡി.എഫിനോടൊപ്പമായിരിക്കും ഓർത്തഡോക്‌സ് സഭ. വിധി നടപ്പാക്കാതിരിക്കുന്നത് യാക്കോബായ സഭയെ കൂടുതൽ ഇടത്തേയ്ക്ക് അടുപ്പിക്കും.  ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒപ്പമായിരുന്നു ഓർത്തഡോക്സ് സഭ. സജി ചെറിയാന്റെ വിജയത്തിൽ നിർണ്ണായക ഘടകവുമായി. എന്നാൽ പിണറായി സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാത്തതുകൊണ്ട് കളം മാറുകയാണ് അവർ.

കൊല്ലം, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ഇടുക്കി, തൃശ്ശൂർ, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് ശക്തമായ സ്വാധീനമുണ്ട്. സഭയുടെ ഇടവകകളുമായി ബന്ധപ്പെട്ട ചില കേസുകളുടെ വിധി വന്നുകഴിഞ്ഞു. ചിലതു വരാനിരിക്കുന്നു. വിധി നടപ്പാക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറുന്ന ഇടതുസർക്കാർ, ചില അപ്പക്കഷണങ്ങൾ എറിഞ്ഞുകൊടുത്ത് കൂടെനിർത്താൻ ശ്രമിക്കുകയാണെന്ന ആക്ഷേപം സഭയ്ക്കുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഉറച്ച നിലപാട് എടുക്കുന്നത്. ഇനി പിണറായി സർക്കാരിനെ ഓർത്തഡോക്സ് സഭ പുകഴത്തില്ല.

കൊല്ലം, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ഇടുക്കി, തൃശ്ശൂർ, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം ഉറപ്പിക്കാൻ പോന്ന ഘടകമായി ഓർത്തഡോക്സ് പിന്തുണ മാറാനിടയുണ്ട്. അതുകൊണ്ട് തന്നെ പരമ്ബരാഗത വോട്ട് ബാങ്ക് തിരിച്ചു കിട്ടുന്നതിൽ കോൺഗ്രസ് അതീവ സന്തോഷത്തിലാണ്. ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിൽ യാക്കോബായ വിഭാഗത്തിനും സ്വാധീനമുണ്ട്.

സഭാക്കേസിൽ ഇടതുമുന്നണി സർക്കാർ സഹായിക്കുന്നതുകൊണ്ടുമാത്രമല്ല മുന്നണിയോട് അടുത്തുനിൽക്കാൻ യാക്കോബായ വിഭാഗം തീരുമാനിച്ചത്. യുഡിഎഫ് സർക്കാരിൽ നിന്ന് നേരത്തെയും തങ്ങൾക്ക് സഹായം കിട്ടിയിട്ടില്ലെന്നാണ് അവർ പറയുന്നത്. ഇടത് സർക്കാർ തങ്ങളെ സഹായിച്ചില്ലെങ്കിലും ന്യൂട്രൽ നിലപാടിലൂടെ തങ്ങൾക്ക് പരോക്ഷ സഹായം നൽകിയെന്ന് തന്നെയാണ് യാക്കോബായ സഭയുടെ വിലയിരുത്തൽ. ഇതെല്ലാം തങ്ങളെ സഹായിച്ചതായി സഭ വിലയിരുത്തുന്നു. ഇത് പക്ഷേ, സർക്കാരിനെതിരെ ഓർത്തഡോക്‌സ് സഭയെ തിരിച്ചേയ്ക്കും.

Top