രാംപൂര്‍: മൂന്ന് ക്ഷേത്രങ്ങള്‍ തങ്ങള്‍ക്ക് തന്നാല്‍ മുസ്ലീങ്ങള്‍ക്ക് ബാക്കിയുള്ള 39,997 മസ്ജിദുകള്‍ സംരക്ഷിക്കാമെന്നുമുള്ള ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റിന് മറുപടിയുമായി യു.പി മന്ത്രി അസംഖാന് രംഗത്ത്. എല്ലാ പള്ളികളും താങ്കള്‍ എടുത്തോളൂ എന്നും നമസ്കരിക്കാനുള്ള അനുവാദം മാത്രം തന്നാല്‍ മതിയെന്നുമായിരുന്നു അസംഖാന്റെ പ്രസ്താവന.അങ്ങനെ ചെയ്യുകയാണെങ്കില്‍ സുബ്രഹ്മണ്യം സ്വാമിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നെന്നും അസംഖാന് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് ഹിന്ദുക്കള്‍ ലോര്‍ഡ് കൃഷ്ണ പാക്കേജ് വാഗ്ദാനം ചെയ്യുന്നുവെന്നും. മൂന്ന് ക്ഷേത്രങ്ങള്‍ തങ്ങള്‍ക്ക് തന്നാല്‍ മുസ്ലീങ്ങള്‍ക്ക് ബാക്കിയുള്ള 39,997 മസ്ജിദുകള്‍ സംരക്ഷിക്കാമെന്നുമുള്ള ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ഈ വര്‍ഷം ചിലപ്പോള്‍ അത് ചെയ്തു കൊള്ളണമെന്നില്ല. അടുത്തവര്‍ഷം തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് 2018 ഞങ്ങള്‍ക്ക് അത് ചെയ്യേണ്ടിവരും. അപ്പോള്‍ നിങ്ങള്‍ പറയും അത് ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടിചെയ്യുന്നതാണെന്ന്. എല്ലാ വര്‍ഷവും ഒരു തെരഞ്ഞെടുപ്പുണ്ടാകും.