കൊല്ലം: ബിച്ചിലെത്തിയ യുവതി യുവാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഴിക്കല്‍ ബീച്ചിലെത്തിയ ഇവരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നീട് വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചു. ഗുണ്ടായിസം നടത്തിയ ഓച്ചിറ സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റില്‍. ബിജു, അഭിലാഷ് , ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രണയദിനത്തില്‍ ബീച്ചിലിരുന്ന യുവതീയുവാക്കളെ ദ്രോഹോപദ്രവം ഏല്‍പ്പിക്കുകയും ഇവരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തവരാണ് പിടിയിലായത്. രണ്ടുപേര്‍ ഒളിവിലാണ്
ഫെബ്രുവരി 14ന് കൊല്ലം അഴീക്കലില്‍ ബീച്ച് കാണാന്‍ എത്തിയ യുവതി യുവാക്കള്‍ക്ക് നേരെയാണ് സദാചാര ഗുണ്ടകളുടെ അതിക്രമം ഉണ്ടായത്. പ്രാദമികമായ ആവശ്യങ്ങള്‍ക്കായി ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് പോയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. ശബ്ദം കേട്ട ഓടിയെത്തിയ ആണ്‍സുഹൃത്തിനെ മറ്റു മൂന്നു പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും യുവതിയുമായി ചേര്‍ത്ത് നിര്‍ത്തി വീഡിയോ എടുത്ത് സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കുടുംബത്തേയും കൂട്ടി പെണ്‍കുട്ടിയും ആണ്‍കുട്ടിയും സിറ്റി പൊലീസ് കമ്മീഷ്ണറെ കണ്ടു പരാതി നല്‍കി
പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിതിന് പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ അറസ്റ്റു ചെയ്യാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ വൈകിട്ടോടെയാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്. പൊതുസ്ഥലത്ത് സ്ത്രീത്വത്തെ അപമാനിക്കല്‍, സ്ത്രീയുടെ ചിത്രങ്ങളെടുക്കല്‍,ദേഹോപദ്രവും ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ മര്‍ദനമേറ്റ യുവാവ് തിരിച്ചറിഞ്ഞു.