പിണറായി വിജയനെ ഇന്ത്യയിലൊരിടത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി നേതാന് അഡ്വ ഗോപാലകൃഷ്ണന്‍.പിണറായിയെ ഇന്ത്യയിലെവിടെയും കാലുകുത്തിക്കില്ലെന്ന് പറയുന്ന ഗോപാലകൃഷ്ണന്‍, പരസ്യമായിത്തന്നെ സീതാറാം യെച്ചൂരിക്കെതിരെയും ഭീഷണി മുഴക്കുന്നു. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വെല്ലുവിളി.

മംഗലാപുരത്ത് മാത്രമല്ല ഇന്ത്യയിലൊരിടത്തും പിണറായിയെ കാലുകുത്താനനുവദിക്കില്ലെന്നായിരുന്നു ബിജെപി നേതാവായ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും പിണറായിയെ കാലുകുത്താനനുവദിക്കില്ലെന്ന് മൂന്നുവട്ടം ആവര്‍ത്തിച്ച് ഗോപാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് വിവരിക്കുന്നുണ്ട്. സംഘപരിവാറിനെ തകര്‍ത്തുകൊണ്ട്, സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കേരളത്തില്‍ ഇല്ലായ്മ ചെയ്തിട്ട് യധേഷ്ടം ഇന്ത്യയില്‍ നടക്കാമെന്ന് പിണറായി കരുതുകയാണെങ്കില്‍ അത് വ്യാമോഹമാണെന്നും ഗോപാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. കാലുകുത്തിക്കില്ലെന്ന് ബിജെപി പറഞ്ഞാല്‍ അതിലൊരു കോംപ്രമൈസുമില്ലെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നു. ഇങ്ങനെയാണെങ്കില്‍ പിണറായിക്ക് മാത്രമല്ല സീതാറാം യെച്ചൂരിക്കും ഡല്‍ഹിയില്‍ കഴിയാനാകാത്ത അവസ്ഥയുണ്ടാക്കും. ഇന്ത്യ വെള്ളരിക്കാപ്പട്ടണല്ലെന്ന കണ്ടെത്തലും പങ്കുവെക്കുന്നുണ്ട് ഗോപാലകൃഷ്ണന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേതാക്കള്‍ അണികളെ ആവേശം കൊള്ളിക്കാന്‍ പലതരം ഭീഷണികള്‍ പൊതുയോഗങ്ങളില്‍ ഉന്നയിക്കാറുണ്ട്. എന്നാലിവിടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിവരിക്കവെയാണ് ഗോപാലകൃഷ്ണന്‍ ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കാര്യത്തിന് കൂടുതല്‍ ഗൗരവം കൈവരികയാണ്. ബിജെപി ജില്ലാ അധ്യക്ഷന്‍ രഞ്ജിത്തും ഗോപാലകൃഷ്ണനൊപ്പമുണ്ടായിരുന്നു.

Top