
തിരുവനന്തപുരം: ബി സന്ധ്യയെ ദക്ഷിണമേഖലാ എഡിജിപിയായി നിയമിച്ചു. കെ പദ്മകുമാറിനെ മാറ്റിയാണ് കേരളത്തിലെ ഏറ്റവും പ്രമുഖ വനിതാ പൊലീസ് ഓഫീസറായ സന്ധ്യയെ നിയമിച്ചത്. പൊലീസ് ആസ്ഥാനത്തു സേനാ നവീകരണച്ചുമതലയുള്ള എഡിജിപിയായിരുന്നു സന്ധ്യ.
ഏറെക്കാലത്തിനു ശേഷമാണ് ബി സന്ധ്യയെ ക്രമസമാധാനപാലനച്ചുമതലയുള്ള പദവിയില്‍ നിയമിക്കുന്നത്. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഇന്നലെ ആദ്യ മന്ത്രിസഭായോഗത്തില്‍തന്നെ ബി സന്ധ്യയെ ഏല്‍പിച്ചിരുന്നു. ജിഷ വധക്കേസിന്റെ അന്വേഷണച്ചുമതലയും നേരത്തേ പദ്മകുമാറിനായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക