കൊച്ചി: കേരളത്തെ ഞെട്ടിച്ച അതിക്രൂരമായ കൊലപാതകമാണ് സൗമ്യ വധക്കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂര്‍ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനുവേണ്ടി ഹാജരാകും . സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ് ആളൂര്‍. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ്ലാം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.സൗമ്യയെ ക്രൂരമായി പീഡിപ്പച്ച ഗോവിന്ദച്ചാമിക്ക് കോടതി വധ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ അത് ന്യായമായ ശിക്ഷതന്നെയെന്ന് എല്ലാവരും അംഗീകരിച്ചു. എന്നാല്‍ അഡ്വ ബി എ ആളൂര്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രീം കോടതയില്‍ ഹാജരായതോടെ വധ ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമായി. ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിലും അഡ്വക്ക്റ്റ് ബിഎ ആളൂര്‍ പ്രതിയ്ക്ക് വേണ്ടി എത്തുന്നു.
തൃശൂര്‍ സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂരായിരുന്നു.കേസില്‍ ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി ശരിവെച്ച വധശിക്ഷ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തനിക്കുവേണ്ടിയും ആളൂര്‍ ഹാജരാകണമെന്ന് അമിയൂര്‍ ഇസ്ലാം ആവശ്യപ്പെട്ടത്. ആളൂര്‍ അമിയൂറുള്ളിന്റെ കേസ് ഏറ്റെടുത്തതോടെ ജിഷവധക്കേസിലും നീതി ലഭിക്കില്ലെന്നാണ് പറയുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും എഫ്‌ഐആറിലുമടക്കം നിരവധി അപാകതകള്‍ കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ കൊലപാതകമായിരുന്നു. നെഞ്ചിലും തലയിലും അടിയേറ്റ് തകര്‍ന്നിരുന്നു. ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു. ജനനേന്ദ്രിയത്തിലും മാരകമായ മുറിവേല്‍പ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ് നീണ്ട അന്വേഷണത്തിനൊടുവിലാണ് അസ്സാം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നത്. ജിഷ വധവധം സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്. ആളുര്‍ അമിയൂറിന് വേണ്ടി ഹാജരാകുന്നു എന്ന വാര്‍ത്തയും ദുരൂഹത നിറഞ്ഞതാണ്.