ബാഹുബലി പതിനാറ് ദിവസം കൊണ്ട് 1330 കോടി രൂപ നേടി ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. വിദേശത്തുനിന്നും ഇന്ത്യയില്‍ നിന്നുമായാണ് ഇത്രയും കളക്ഷന്‍ ബാഹുബലി നേടിയത്.
240 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഒരു ഇന്ത്യന്‍ സിനിമ ആദ്യമായാണ് ഇത്രയും വലിയ കളക്ഷന്‍ റെക്കോഡിലേക്കെത്തുന്നത്. ഇന്ത്യയില്‍നിന്ന് 1090 കോടിയും വിദേശരാജ്യങ്ങളിലെ പ്രദര്‍ശനത്തിലൂടെ 240 കോടി രൂപയുമാണ് ബാഹുബലി നേടിയിരിക്കുന്നത്.
15 ദിവസം കൊണ്ട് 390.25 കോടിരൂപയാണ് ബാഹുബലി രണ്ടിന്റെ ഹിന്ദി പതിപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചവരെ ഹിന്ദി പതിപ്പ് നേടിയത് 400.25 കോടി രൂപയാണ്.
ഇക്കാലയളവില്‍ നോര്‍ത്ത് അമേരിക്കയിലെ കളക്ഷന്‍ 111.81 കോടി രൂപയും. ഇങ്ങനെ പോയാല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ലോക സിനിമായായി ബാഹുബലി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍