കൊച്ചി: ബാഹുബലി കോടികള്‍ വാരുമ്പോഴും ചിത്രത്തിനായി പണം മുടക്കിയ നിര്‍മ്മാതാള്‍ക്ക് എത്ര ലാഭം കിട്ടുമെന്ന കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. 1500 കോടി ക്ലബിലേയ്ക്ക് കുതിയ്ക്കുന്ന ബാഹുബലിയുടെ നിര്‍മ്മാതക്കള്‍ക്ക് കാര്യമായി ലാഭം കിട്ടുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
500 കോടി ക്ലബ്ബില്‍ ബാഹുബലി രണ്ട് എത്തുമെന്ന് ഉറപ്പാണ്. പക്ഷേ ഇതൊന്നും ബാഹുബലിയുടെ നിര്‍മ്മാതാവിന് ഏറെ നേട്ടമുണ്ടാക്കി കൊടുക്കില്ല. ബാഹുബലി 1, ബാഹുബലി 2 ഇതും രണ്ടും നിര്‍മ്മിക്കാന്‍ ചെലവാക്കിയത് 450 കോടി രൂപവീതമാണ്. ബാഹുബലി ഒന്ന് തിയേറ്ററില്‍ നിന്ന് നേടിയത് 750 കോടിയും. ഇതില്‍ നിര്‍മ്മാതാവിന് കിട്ടിയത് 350 കോടിയോളം രൂപ മാത്രമാണ്. ബാക്കിയെല്ലാം പ്രെമോഷനും ടാക്സും തിയേറ്റര്‍ വഹിതവുമായി പോയി. അതായത് ബാഹുബലി ഒന്ന് നിര്‍മ്മാതാവിന് നഷ്ടമാണ് സംഭവിച്ചത്. എന്നാല്‍ രണ്ടില്‍ ചെറിയ ലാഭം കിട്ടുമെന്നാണ് പ്രതീക്ഷ. 1500 കോടി ക്ലബ്ബില്‍ ബാഹുബലി രണ്ട് എത്തുമ്പോള്‍ നിര്‍മ്മാതാവിനുള്ളത് ചെറിയ പുഞ്ചിരി മാത്രം.
ബാഹുബലിയുടെ നിര്‍മ്മാതാവ് ശോഭു യര്‍ലഗഡ്ഡയാണ്. രാജമൗലിയുമെത്ത് ബാഹുബലി മൂന്നാം ഭാഗത്തിന്റെ കഥാ ചര്‍ച്ചകള്‍ തുടങ്ങുകയാണ് അദ്ദേഹം. അതിനിടെയാണ് സിനിമാ വ്യവസായത്തിലെ നിരീക്ഷകര്‍ ബാഹുബലി നിര്‍മ്മാതാവിന് നല്‍കിയ സന്തോഷത്തിന്റെ വിലയിരുത്തലുകള്‍ തുടങ്ങുന്നത്. 1500 കോടി തിയേറ്ററില്‍ നിന്ന് നേടുമ്പോള്‍ തിയേറ്ററുകള്‍ക്ക് 40 ശതമാനത്തില്‍ അധികം നല്‍കണം. പല സംസ്ഥാനത്തും എന്റര്‍ടെയിന്മെന്റ് ടാക്സ് പല രൂപത്തിലാണ്. ഇതിനൊപ്പം ബാഹുബലിയുടെ പ്രമോഷന് തന്നെ ഏതാണ് നൂറിനും ഇരുന്നൂറിനും കോടിക്കിടെ ചെലവാക്കിയിട്ടുണ്ട്. അതായത് 1500 കോടിയില്‍ 600 കോടിയോളം തിയേറ്ററിന്.
ബാക്കിയില്‍ 200 കോടി പ്രമോഷന്‍. പിന്നെ മിച്ചമുള്ളത് 700 കോടിയും. ഇതില്‍ ടാക്സ് കൊടുത്തു കഴിഞ്ഞാല്‍ 500-550 കോടിക്ക് ഇടയില്‍ മാത്രമേ നിര്‍മ്മാതാവിന് കിട്ടൂവെന്നാണ് വിലയിരുത്തല്‍.
അതായത് 450 കോടി മുടക്കിയപ്പോള്‍ ബാഹുബലി രണ്ടിലൂടെ കിട്ടിയ ലാഭം 100 കോടിയും. ബാഹുബലി ഒന്നിന് 750 കോടിയായിരുന്നു കളക്ഷന്‍. ഇവിടെ നിര്‍മ്മാതാവിന് 350 കോടി രൂപയേ കിട്ടിക്കാണൂവെന്നാണ് വിലയിരുത്തല്‍. അതായത്. ബാഹുബലി ഒന്നും രണ്ടും കൂടി നിര്‍മമിക്കാന്‍ മുടക്കിയത് 900 കോടിയും. കിട്ടുക ഏതാണ്ട് അതിനോട് അടുത്ത തുകയും.
ബാഹുബലി പേരും പ്രശസ്തിയും ശോഭു യര്‍ലഗഡ്ഡയ്ക്ക് നല്‍കുന്നത് ചില്ലറയില്ല. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ നിര്‍മ്മാതാവിന്റെ സ്ഥാനവും കിട്ടി. അതിലപ്പുറം കൈപ്പൊള്ളാതെ രക്ഷപ്പെട്ടുവെന്ന് മാത്രമേ ശോഭു യര്‍ലഗഡ്ഡയക്ക് ആശ്വസിക്കാനാവൂ. അതുകൊണ്ട് തന്നെ വമ്പന്‍ മുതല്‍മുടക്കുള്ള ചിത്രങ്ങള്‍ക്ക് ആയിരം കോടി ക്ലബ്ബില്‍ കയറിയാലും നിര്‍മ്മാതാവിന് മുടക്ക് മുതല്‍ തിരിച്ചു കിട്ടുക ഏറെ പ്രയാസകരമാണെന്നും വിലയിരുത്തുന്നു.
വന്‍വിജയമായിരുന്ന ബാഹുബലി ഒന്നിനുശേഷം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലെ 6500 സ്‌ക്രീനുകളിലായാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തിയത്.
ചിത്രം ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ നേടിയ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. നിര്‍മ്മാതാവിനേയും സംവിധായകനേയുമൊക്കെ ഞെട്ടിച്ച പ്രതികരണമായിരുന്നു പ്രേക്ഷകര്‍ സിനിമയുടെ ആദ്യഭാഗത്തിന് നല്‍കിയത്. എന്നാല്‍ ആദ്യഭാഗത്തിലൂടെ നിര്‍മ്മാതാവിനെക്കാള്‍ ലാഭമുണ്ടായത് വിതരണക്കാര്‍ക്കായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് ഇത്തവണ അവര്‍ ‘അവകാശങ്ങളു’ടെയെല്ലാം വില്‍പ്പന നേരത്തെ തന്നെ നടത്തി. രണ്ടാംഭാഗത്തിന്റെ വിവിധ ‘അവകാശങ്ങള്‍’ വിറ്റ വകയില്‍ത്തന്നെ 400-500 കോടി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.
ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ടത്. 50 കോടി നല്‍കി സോണിയാണ് റൈറ്റ് വാങ്ങിയത്. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ക്ക് ചേര്‍ത്ത് 28 കോടി നല്‍കിയാണ് സ്റ്റാര്‍ നെറ്റ് വര്‍ക്ക് വിതരണാവകാശം സ്വന്തമാക്കിയത്.