ഇന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ത്ത എസ്എസ് രാജമൗലി ചിത്രം ഈഗ(ഈച്ച)യുടെ രണ്ടാം ഭാഗം വരുന്നു. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും ഈച്ച 2 തിയേറ്ററുകളിലെത്തുക. ഈച്ചയില്‍ മുഖ്യവേഷം അവതരിപ്പിച്ച നാനിയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രം പരിഗണനയിലുണ്ട്. എന്നാല്‍ മറ്റുകാര്യങ്ങള്‍ ബാഹുബലി 2വിന്റെ റിലീസിന് ശേഷമേ സ്വീകരിക്കുകയുള്ളൂ. ‘ഈച്ച 2 ഒരുക്കാന്‍ രൗജമൗലിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ബാഹുബലി 2ന് ശേഷമേ അത് സംഭവിക്കൂ’- നാനി പറഞ്ഞു.
തെലുങ്കിന് പുറമേ മലയാളം,തമിഴ്,കന്നഡ,ഹിന്ദി പതിപ്പുകളില്‍ വമ്പന്‍ വിജയമായിരുന്നു ഈഗ. തെലുങ്കില്‍ നൂറ് കോടി ക്ലബ്ബിലെത്തുകയും ചെയ്തു ഈ രാജമൗലി ചിത്രം. നാനി,സാമന്ത,സുദീപ് എന്നിവരായിരുന്നു ഈച്ചയായി പുനര്‍ജനിച്ച് നായകന് പ്രതികാരം ചെയ്യുന്ന ഈ സിനിമയിലെ താരങ്ങള്‍.