ബാഹുബലി രണ്ടിലെ രംഗങ്ങള്‍ ലീക്കായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

‘ബാഹുബലി’യുടെ രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ലീക്കായി. സംഭവത്തില്‍ ചിത്രത്തിന്റെ ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തു. അവസാനഭാഗത്തുള്ള പ്രധാനപ്പെട്ട യുദ്ധരംഗങ്ങളാണ് പുറത്തായത്. ചിത്രീകരണത്തിന് ശേഷം എഡിറ്റിംഗിന് മുന്‍പുള്ള ഒന്‍പത് മിനുട്ട് ദൈര്‍ഘ്യമുള്ള വിഷ്വല്‍ എഫക്ട് ഉപയോഗിക്കാത്ത ക്രോമ രംഗങ്ങളാണ് പുറത്തായത്.

സംഭവത്തില്‍ ബാഹുബലിയുടെ സംവിധായകന്‍ എസ്എസ് രാജമൗലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലീക്കായ വീഡിയോരംഗങ്ങളില്‍ പ്രഭാസും അനുഷ്‌ക്ക ഷെട്ടിയും മറ്റനേകം ഭടന്‍മാരും ഉള്‍പ്പെടുന്ന യുദ്ധരംഗമാണ് ഉളളത്. രണ്ടര മിനുട്ടുള്ള വീഡിയോയില്‍ ബാഹുബലിയുടേയും ദേവസേനയുടേയും ചെറുപ്പകാലമാണ് കാണിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതീവരഹസ്യമായിട്ടായിരുന്നു ബാഹുബലിയുടെ ചിത്രീകരണം. അടുത്ത വര്‍ഷം ഏപ്രില്‍ 28-നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top