അമൃത സുരേഷുമായുള്ള വിവാഹമോചനം വല്ലാതെ തളര്‍ത്തി കളഞ്ഞു; തുണയായത് നടന്‍ അജിത്ത്; വിവാഹ പ്രായമാണ് മോചനത്തിന് വഴിവച്ചതെന്ന വാദത്തിന് ബാലയുടെ മറുപടി…

നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം ഏറെ കൊട്ടിഘോഷിച്ചാണ് നടത്തപ്പെട്ടത്. എന്നാല്‍ ആ പ്രണയവിവാഹത്തിന് വലിയ ആയുസുണ്ടായില്ലെന്ന് മാത്രം. കുഞ്ഞുപിറന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. കഴിഞ്ഞദിവസം വിവാഹമോചനത്തിനു കാരണം ചെറിയ പ്രായത്തില്‍ കല്യാണം കഴിഞ്ഞതാണെന്ന് അമൃതയുടെ അച്ഛന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ബാലയും ചില തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നു. വിവാഹ മോചനം മാനസികമായി തളര്‍ത്തിയിരുന്നു. സംഘര്‍ഷഭരിതമായ അത്തരം സന്ദര്‍ഭങ്ങളെ തരണം ചെയ്യാന്‍ തന്നെ പഠിപ്പിച്ചത് നടന്‍ സുധീര്‍ കരമനയും, സൂപ്പര്‍ താരം അജിത്തുമാണെന്ന് നടന്‍ ബാല വ്യക്തമാക്കി. ഒരു ചാനല്‍ പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ബാലയുടെ പ്രതികരണം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒട്ടേറെപ്പേര്‍ കരുത്തായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. സുധീര്‍ കരമനോട് വിഷമങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ കൃത്യമായി വ്യായാമം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അങ്ങനെ ചലഞ്ച് ഏറ്റെടുത്താണ് പത്ത് ദിവസത്തിനുള്ളില്‍ പതിനാലു കിലോ കുറച്ചത്. ആ സമയങ്ങളില്‍ ഒന്നും വാട്‌സ് ആപ്, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിച്ചില്ല. അജിത്തിനെ സൂപ്പര്‍ താരമെന്ന നിലയില്‍ മാത്രമല്ല വ്യക്തി എന്ന നിലയില്‍ എനിക്ക് നന്നായി അറിയാം. അത്രയ്ക്കും നല്ല മനുഷ്യനാണ് അദ്ദേഹം. എന്നെ അദ്ദേഹത്തെ വീടിനു അടുത്ത് താമസിപ്പിക്കുകയും പിന്നീടു കൗണ്‍സലിങ് നിര്‍ദ്ദേശിക്കുകയുമൊക്കെ ചെയ്തു. നിന്റെ കമ്മിറ്റ്‌മെന്റ് ദൈവത്തോടു മാത്രമാണെന്നും. ചില സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുണ്ടാവില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നുവെന്നും ബാല കൂട്ടിച്ചേര്‍ത്തു. കൈരളി ടിവിയിലെ ജെബി ജംഗഷനില്‍ അമൃതയ്ക്ക് കൂട്ടായി വന്നപ്പോഴാണ് അമൃതയുടെ അച്ഛന്‍ വിവാഹപ്രായമാണ് പ്രശ്‌നക്കാരനെന്ന് പറഞ്ഞത്. അദേഹം പറയുന്നതിങ്ങനെ- അമൃതയുടെ വിവാഹ കുറച്ച് നേരത്തെ ആയിപ്പോയി. ഇത്ര നേരത്തെ വേണ്ടായിരുന്നു. ജീവിതത്തില്‍ അമൃതയ്ക്ക് ഒരു പാകതക്കുറവ് ഉണ്ട് എന്നാണ് അച്ഛന്റെ അഭിപ്രായം. അത് വിവാഹത്തിലും സംഭവിച്ചു. പാട്ട് പാടി നടക്കുന്ന സമയത്ത്, വളരെ നേരത്തെ തന്നെ അമൃതയുടെ വിവാഹം നടന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ 26 വയസ് വരെയൊക്കെ കാത്തിരിക്കാമായിരുന്നു. ആ പക്വത കുറവാണ് അമൃതയുടെ ദാമ്പത്യത്തില്‍ സംഭവിച്ചത് എന്നാണ് അച്ഛന്‍ പറയുന്നത്.

നന്നായി വിശ്വസിക്കാന്‍ പറ്റുന്ന ആളെ തന്നെയാണ് അമൃത വിവാഹം ചെയ്തത്. പക്ഷെ ആ പ്രായമായിരുന്നു പ്രശ്‌നം. ആരെ വിവാഹം ചെയ്താലും എത്ര സന്തോഷമുള്ള ജീവിതം കിട്ടിയാലും വിവാഹം നേരത്തെ ആയിപ്പോയത് പാകപ്പിഴ തന്നെയാണ്- സുരേഷ് പറഞ്ഞു. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയില്‍ വച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഷോയില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ബാലയുമായി പ്രണയത്തിലായി. 2010 ലാണ് അമതൃതയും ബാലയും വിവാഹിതരായത്. രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്റ്റേജ് ഷോകളില്‍ സജീവമാണ് അമൃത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top