നവാസ് ഷെരീഫ് ആണത്തമില്ലാത്തവനെന്നും ബാബ രാംദേവ്.പന്നികള്‍ക്ക് മുമ്പില്‍ മുത്തെറിയുന്നതുപോലെയാണ് പാക്കിസ്ഥാനുമായി ചര്‍ച്ച

ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യോഗ ഗുരു ബാബ രാംദേവ്. പന്നികള്‍ക്ക് മുന്‍പില്‍ മുത്തെറിയുന്നതുപോലെയാണ് പാക്കിസ്ഥാനുമായി സമവായ ചര്‍ച്ചയ്ക്ക് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നാണ് ചരിത്രം തെളിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധം വേണമെന്നല്ല താന്‍ പറയുന്നതെന്നും പാക്കിസ്ഥാന്‍ ഒരു യുദ്ധത്തിന് ആഗ്രഹിക്കുകയാണെങ്കില്‍ ഇന്ത്യ അതിന് തയ്യാറാണെന്നും രാംദേവ് പറയുന്നു.

 

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു രാംദേവിന്റെ പരാമര്‍ശം.ഇന്ത്യക്ക് എന്തെങ്കിലും ക്ഷതം പാക്കിസ്ഥാന്‍ വരുത്തുകയാണെങ്കില്‍ പിന്നെ പാക്കിസ്ഥാന്‍ എന്ന രാജ്യം തന്നെ ഭൂലോകത്ത് ഉണ്ടാവില്ല. അടുത്തതായി ഇന്ത്യ ലക്ഷ്യം വെക്കേണ്ടത് ഹാഫിസ് സയ്യിദിനേയും ദാവൂദ് ഇബ്രാഹിമിനേയുമാണ്.
അവര്‍ ജീവിച്ചിരിക്കേണ്ട ആവശ്യമേയില്ല. അവര്‍ക്ക് എത്രയും പെട്ടെന്ന് മോക്ഷം കൊടുക്കണം. അവരുടെ മരണം ലോകത്തെമ്പാടും സമാധാനം കൊണ്ടുവരും. അതുവഴി മോദിയെ ജനങ്ങള്‍ എക്കാലം ഓര്‍ക്കുകയും ചെയ്യുമെന്നും രാംദേവ് പറയുന്നു.
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ലെന്ന ആരോപണത്തേയും രാംദേവ് നിഷേധിച്ചു. സര്‍ക്കാരിന്റെ കൈയില്‍ അതിന്റെ വ്യക്തമായ തെളിവുകള്‍ ഉണ്ട്്. എന്നാല്‍ കെജ് രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ അത് ഒരു രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇന്ത്യ ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെങ്കില്‍ ഇമ്രാന്‍ഖാനെപ്പോലുള്ള എന്തിനാണ് ഇത്രയും രൂക്ഷമായ പ്രതികരണം നടത്തുന്നതെന്നും രാംദേവ് ചോദിക്കുന്നു.
ഇന്ത്യയില്‍ കലാപങ്ങള്‍ ആളിക്കത്തിക്കാനായി ചിലര്‍ ശ്രമിക്കുന്നതുണ്ട്. ഇവര്‍ അതിനായി ചൈനയില്‍ നിന്നും സൗദിയില്‍ നിന്നും പണം കൈപ്പറ്റുന്നുണ്ട്. പാക് അധീനകശ്മീരിലും ബലൂച്ചിസ്ഥാനിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി ഇത്തരക്കാര്‍ ഒരക്ഷരം പോലും മിണ്ടില്ല. ഏതൊരു ഇന്ത്യക്കാരേക്കാട്ടും സ്വതന്ത്രരാണ് കാശ്മീരികള്‍ളെന്നും രാംദേവ് പറയുന്നു.
ഉറി ആക്രമണത്തില്‍ പാക്കിസ്താന്‍ താരങ്ങളൊക്കെ ഒരേസ്വരത്തില്‍ അപലപിക്കേണ്ടതുണ്ട്. പാക്കിസ്ഥാന്‍ നമ്മുടെ സിനിമകളേയും സിനിമാതാരങ്ങളേയും അവിടെ നിരോധിച്ചിട്ടുണ്ട്. ആദ്യം വാര്‍ത്താചാനലുകള്‍ മാത്രമായിരുന്നു നിരോധിച്ചത്. ഇപ്പോള്‍ മറ്റ് വിനോദ ചാനലുകളും നിരോധിച്ചു. നീതിയും ധര്‍മ്മയും ഒരു കൂട്ടര്‍ക്ക് മാത്രം പറഞ്ഞതല്ല. ഇന്ത്യയെ ഇടിച്ചുതാഴ്ത്തി പാക്കിസ്ഥാനെ പുകഴ്ത്തുന്നത് അംഗീകരിക്കാനാവില്ല.
പാക് പ്രധാനമന്ത്രി നഫാസ് ഷരീഫ് ആണത്തമില്ലാത്തവനാണ്. പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ കൈയിലെ പാവയാണ് അദ്ദേഹം. രാജ്യത്തെകുറിച്ച് യാതൊരു ലക്ഷ്യമോ കാഴ്ചപ്പാടോ അദ്ദേഹത്തിനില്ല. പാക്കിസ്ഥാന് എന്ന രാജ്യം മുന്നോട്ട് പോകുന്നത് പട്ടാളത്തിന് കീഴിലാണ്. അല്ലാതെ രാഷ്ട്രീയസ്ഥാപനത്തിന് കീഴിലല്ലെന്നും രാംദേവ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top