ബാബാ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം രൂപ പിഴ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം

ഹരിദ്വാര്‍: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയ യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം രൂപ പിഴ. ഹരിദ്വാറിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ ചില ഉല്‍പ്പന്നങ്ങള്‍ പരസ്യത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്നെന്ന പരാതിയില്‍ ഹരിദ്വാറിലെ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ലളിത് നാരായണ്‍ മിശ്രയാണ് വിധി പ്രസ്താവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012 നവംബറില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി. മറ്റൊരു സ്ഥാപനത്തിന്റ ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പേരില്‍ പതഞ്ജലി അവതരിപ്പിക്കുന്നു എന്നാണ് കോടതി കണ്ടെത്തിയത്. വരുന്ന സാമ്പത്തിക വര്‍ഷം വരുമാനം 5000 കോടിയില്‍ നിന്നും 10,000 കോടിയിലേക്ക് ഉയര്‍ത്താനുള്ള പതഞ്ജലിയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ക്ക് കീഴിലാണ് കേസെടുത്തിരിക്കുന്നത്. പിഴയടയ്ക്കാന്‍ ഒരു മാസത്തെ സമയം കൂടി നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ കമ്പനി കരുതല്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു.

ആറു വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത കേസില്‍ പതഞ്ജലി വില്‍ക്കുന്ന തേന്‍, ഉപ്പ്, കടുകെണ്ണ, ജാം എന്നിവയുടെയെല്ലാം സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനയില്‍ പരാജയപ്പെടുകയും ചെയ്തു. ഉത്തരാഖണ്ഡിലെ രുദ്രാപ്പൂരിലെ ലാബിലായിരുന്നു പരിശോധനകള്‍ നടത്തിയത്. ഡിസംബര്‍ 1 നായിരുന്നു കോടതി വിധി വന്നത്.

Top