സ്ത്രീകള്‍ക്കുള്ള ബാബ രാംദേവിന്റെ സ്വദേശി ജീന്‍സ് പതഞ്ജലി ലൂസായിരിക്കും.ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്നതും സ്ത്രീകള്‍ക്ക് ധരിക്കാന്‍ സുഖകരവുമായിരിക്കുമെന്ന് കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ചേര്‍ന്നതായിരിക്കും ബാബ രാംദേവിന്റെ സ്വദേശി ജീന്‍സെന്ന് പതഞ്ജലി. സ്ത്രീകള്‍ക്കുള്ള ജീന്‍സ് വളരെ ലൂസും ഇന്ത്യന്‍ സംസ്‌കാരത്തിന് ഇണങ്ങുന്നതുമായിരിക്കുമെന്ന് പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞതായി ഇക്‌ണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ‘ജീന്‍സ് എന്നത് പാശ്ചാത്യ ആശയമാണ്. പശ്ചാത്യ ആശയങ്ങളുടെ കാര്യത്തില്‍ നമുക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യാം. ഒന്നുകില്‍ അത് വേണ്ടെന്നു വെയ്ക്കുക. അല്ലെങ്കില്‍ സ്വീകരിക്കുക. അതുപോലെ തന്നെ നമ്മുടെ പാരമ്പര്യത്തിന് ഇണങ്ങുന്ന തരത്തില്‍ അവയെ മാറ്റിയെടുക്കുകയും ചെയ്യാം.’ ബാലകൃഷ്ണ പറയുന്നു. ‘സ്വദേശി ജീന്‍സ് സ്റ്റൈലിലും ഡിസൈനിലും തുണിയിലും ഇന്ത്യയ്ക്ക് ഇണങ്ങുന്നതായിരിക്കും. സ്ത്രീകള്‍ക്കുള്ള ഞങ്ങളുടെ ജീന്‍സ് ലൂസായിരിക്കും. അത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്നതും സ്ത്രീകള്‍ക്ക് ധരിക്കാന്‍ സുഖകരവുമായിരിക്കും. ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വദേശി ജീന്‍സ് ഏറ്റെടുക്കും.’ അദ്ദേഹം വ്യക്തമാക്കി.patanjali-ramdev

 

ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ പറ്റാത്തവിധം ജീന്‍സ് ജനകീയമായിക്കഴിഞ്ഞു.’ ബാലകൃഷ്ണ വ്യക്തമാക്കി. ഇന്ത്യയില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ജീന്‍സ് ധരിക്കാന്‍ ഇഷ്ടപ്പെടുകയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. പ്രായഭേദമന്യേ ജീന്‍സ് ഇന്ത്യന്‍ ജനതയ്ക്കിടയില്‍ പ്രിയം നേടിക്കഴിഞ്ഞു. വിപണിയിലെത്തുന്ന പല ജീന്‍സുകളും പടിഞ്ഞാറന്‍ കമ്പനികളുണ്ടാക്കുന്നതാണ്. അവ അവിടുത്തെ സംസ്‌കാരത്തിന് യോജിച്ച രീതിയിലാണ് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അത് ഇന്ത്യന്‍ സംസ്‌കാരത്തിനു ചേരുന്നതല്ല. തങ്ങളുടെ ജീന്‍സ് മറ്റ് ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് സമാനമായിരിക്കുമെന്നും ബാലകൃഷ്ണ അവകാശപ്പെടുന്നു. വസ്ത്ര നിര്‍മാണരംഗത്തേക്ക് ചുവടുറപ്പിക്കുമെന്ന് രാംദേവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 500 വ്യത്യസ്ത ഉല്പന്നങ്ങളിലൂടെ വസ്ത്രവിപണി കയ്യടക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി സ്വദേശി ജീന്‍സുകളും പുറത്തിറക്കുമെന്ന് രാംദേവ് അറിയിച്ചിരുന്നു. ഈ വര്‍ഷം അവസാനമാണ് ജീന്‍സ് വിപണിയിലെത്തുകയെന്നാണ് അദ്ദേഹം പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ കോടീശ്വരന്മാരായ സി.ഇ.ഒമാരുടെ പട്ടികയില്‍ രാംദേവിന്റെ പതഞ്ജലി സി.ഇ.ഒയും ഇടം പിടിച്ചിരുന്നു.രാജ്യത്തെ വന്‍കിട കമ്പനികളുടെ കോടീശ്വരന്മാരായ സി.ഇ.ഒമാരുടെ നിരയിലേക്ക് ബാബാ രാംദേവ് ബ്രാന്റ് അംബാസിഡറായ പതഞ്ജലിയുടെ സി.ഇ.ഒയും. ഹുരുണ്‍ ഇന്ത്യ പുറത്തുവിട്ട 2016 ലെ സമ്പന്നരുടെ പട്ടികയിലാണ് പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ ഇടംപിടിച്ചത്. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗത്തിലാണ് പതഞ്ജലി ഇടംപിടിച്ചത്. 25,600 കോടിയാണ് ആചാര്യ ബാലകൃഷ്ണയുടെ ആസ്തി. ഡാബറിന്റെ ആനന്ദ് ബര്‍മനാണ് പട്ടികയിലെ ഒന്നാമന്‍. 41,800 കോടിയാണ് ബര്‍മന്റെ ആസ്തി. 20,400 കോടിയോടെ ബ്രിട്ടാനിയയുടെ നുസ്‌ലി വാഡിയയും, 19,600 കോടിയോടെ മാരികോയുടെ ഹര്‍ഷ് മാരിവാലയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയില്‍ 31 ഉം 32 ഉം സ്ഥാനങ്ങളിലാണ് ഇവര്‍. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗം 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും ലിസ്റ്റ് വ്യക്തമാക്കുന്നു. നിലവില്‍ 5000 കോടിയാണ് പതഞ്ജലിയുടെ വിറ്റുവരവ്. ഇത് 2017 ല്‍ 10,000 കോടിയായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Top