ബാള്‍ക്കന്‍സിലെ നോട്രഡാമസ് എന്നാണ് ബാബ വാംഗയെ വിശേഷിപ്പിച്ചിരുന്നത്. കാഴ്ചയുണ്ടായിരുന്നില്ലെങ്കിലും ലോകത്ത് വരാനിരിക്കുന്ന വിപത്തുകളടക്കം പലതും കൃത്യമായി പ്രവചിക്കാന്‍ ഈ ബള്‍ഗേറിയക്കാരിക്ക് സാധിച്ചിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും സുനാമിയും കൃത്യമായി പ്രവചിച്ച ബാബ വാംഗ, അമേരിക്കയുടെ പ്രസിഡന്റായി ബരാക് ഒബാമ വരുമെന്നും കൃത്യമായി പ്രവചിച്ചിരുന്നു.
1996-ല്‍ 85 വയസ്സില്‍ മരിച്ച വാംഗയുടെ പ്രവചനങ്ങള്‍ 85 ശതമാനവും കൃത്യമായി ഫലിച്ചിരുന്നു. അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി കറുത്തവര്‍ഗക്കാരന്‍ വരുമെന്നായിരുന്നു വാംഗയുടെ പ്രവര്‍ത്തനം. കൃത്യമായി ഒബാമ പ്രസിഡന്റായി. ഒബാമ അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റായിരിക്കുമെന്നും അവര്‍ പ്രചരിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും എന്തു സംഭവിക്കുമെന്നാണ് വാംഗയുടെ അനുയായികള്‍ ഇപ്പോള്‍ ആശങ്കയോടെ നോക്കുന്നത്.
നൂറുകണക്കിന് പ്രവചനങ്ങളാണ് വാംഗ നടത്തിയിട്ടുള്ളത്. മുസ്ലിം യുദ്ധവും അവര്‍ പ്രവചിച്ചിരുന്നു. 2010ലെ അറബ് വസന്തത്തോടെ തുടങ്ങിയ യുദ്ധം ഐസിസിന്റെ പിറവിക്കും മുസ്ലിം ലോകത്ത് സംഘര്‍ഷത്തിനും വഴിതുറന്നുവെന്ന് അനുയായികള്‍ പറയുന്നു. എല്ലാം വെള്ളത്തിലാക്കുന്ന വലിയൊരു തിരവരുമെന്നതും അവരുടെ പ്രവചനങ്ങലിലൊന്നായിരുന്നു. 2004-ലെ സുനാമി അതിന് തെളിവാണ്. രണ്ട് ഉരുക്കുപക്ഷികള്‍ അമേരിക്കയില്‍ ആക്രമണം നടത്തുമെന്നായിരുന്നു മറ്റൊരു പ്രവചനം. 2001-ല്‍ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് രണ്ട് വിമാനങ്ങള്‍ ഇടിച്ചുകയറ്റി അല്‍ഖ്വെയ്ദ നടത്തിയ ഭീകരാക്രമണം ആ പ്രവചനവും ശരിയാണെന്ന് തെളിയിച്ചു.
കാലാവസ്ഥ വ്യതിയാനവും വാംഗ കൃത്യമായി പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ധ്രുവങ്ങളിലെ മഞ്ഞുകട്ടകള്‍ ഉരുകുമെന്നും സമുദ്ര നിരപ്പ് വന്‍തോതില്‍ ഉയരുമെന്നുമായിരുന്നു 60 വര്‍ഷം മുമ്പ് വാംഗയുടെ പ്രവചനം. ബള്‍ഗേറിയയില്‍ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത്. രാഷ്ട്രത്തലവന്മാരടക്കമുള്ളവര്‍ ഇവരുടെ പ്രവചനങ്ങള്‍ തേടിയെത്താറുണ്ടായിരുന്നു.