അദ്വാനി കുറ്റവിമുക്തനാകുമോ ? ബാബരി ഗൂ​ഢാ​ലോ​ച​ന​:സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ബുധനാഴ്ച തീരുമാനമെടുക്കും. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ ഉള്‍െപ്പടെയുള്ള നേതാക്കള്‍ വിചാരണ നേരിടണോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി തീരുമാനമെടുക്കുക.

ഇവരെ കീഴ്കോടതികള്‍ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, സാേങ്കതികത മുന്‍നിര്‍ത്തി ഇവരെ കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് കേസ് വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന കുറ്റത്തില്‍നിന്ന് റായ്ബറേലി കോടതിയാണ് ബി.ജെ.പി നേതാക്കളെ കുറ്റവിമുക്തരാക്കിയത്. കേസ് അന്വേഷിച്ച സി.ബി.െഎ ഇതിനെതിരെ കോടതിയില്‍ നിലപാടെടുത്തിരുന്നു. ബാബരി മസ്ജിദ് പൊളിച്ച കര്‍സേവകര്‍ക്കെതിരായ കേസുകളില്‍ കീഴ്കോടതികളില്‍ വാദം തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top