സൈന്യത്തിലെ അഴിമതിയെക്കുറിച്ചും അതിര്‍ത്തിയില്‍ നല്‍കുന്ന മോശം ഭക്ഷണത്തെക്കുറിച്ചും ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തിയ സൈനികന്‍ തേജ് ബഹദൂര്‍ യാദവിന് ഉറച്ച പിന്തുണയുമായി ഗുസ്തി താരം ബബിത പോഗട്ട്. ഒരു വശത്ത് നമ്മള്‍ വീര്‍ ആപ് അവതരിപ്പിക്കുന്നു. അതേ സമയം സത്യം പറഞ്ഞതിന്റെ പേരില്‍ പുറത്താക്കപ്പെടുന്നു എന്ന് ബബിത പോഗട്ട് പ്രതികരിച്ചു.
തേജ് ബഹദൂര്‍ യാദവിനെ പുറത്താക്കിയതിനെതിരെ ഭാര്യ ഷര്‍മ്മിള വളരെ വൈകാരികമായി പ്രതികരിച്ചു. ഫേസ്ബുക്കിലൂടെ വീഡിയോ സന്ദേശയമായാണ് ഷര്‍മ്മിളയുടെ പ്രതികരണം. എന്തിനാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇനി ഏതെങ്കിലും കുട്ടിയെ ഏതെങ്കിലും അമ്മ സൈന്യത്തിലയക്കുമോ. എന്ത് കുറ്റമാണ് അദ്ദേഹം ചെയ്തത്. 20 കൊല്ലം രാജ്യത്തെ സേവിച്ചതിനാണോ അദ്ദോഹം പുറത്താക്കപ്പെട്ടത്. സര്‍ക്കാര്‍ തെറ്റായാണ് പെരുമാറുന്നതെന്ന് ഷര്‍മ്മിള പറഞ്ഞു.
സൈന്യത്തിനകത്തെ അഴിമതി ചൂണ്ടിക്കാട്ടിയ തന്നെ ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് തേജ് ബഹദൂര്‍ യാദവ് ആരോപിച്ചിരുന്നു. പരാതി പറഞ്ഞതിനു ശേഷം തന്റെ ഫോണ്‍ ജനുവരി ഒന്നുമുതല്‍ തന്റെ കയ്യിലില്ല, പാകിസ്താനില്‍ നിന്നുള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്ന് പറയുന്നത് ശരിയല്ല. ഇത്തരം വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും തേജ് യാദവ ആവശ്യപെടുന്നു.
ജനുവരിയിലാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണന്ന് ദൃശ്യസഹിതം തേജ് ബഹദൂര്‍ യാദവ് പരാതി ഉന്നയിച്ചത്. തുടര്‍ന്ന് കരസേന അന്വേഷണം നടത്തി വരികയായിരുന്നു. തേജ് ബഹദൂര്‍ യാദവിനെ കാണാനില്ലന്ന് കാട്ടി ഭാര്യ ശര്‍മിള ദേവി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന ശര്‍മിള ദേവിക്ക് തേജ് ബഹദൂറിനെ കാണാനും രണ്ട് ദിവസം ഒപ്പം താമസിക്കാനും കോടതി അനുമതി നല്‍കിയിരുന്നു.
അതിര്‍ത്തിയിലെ സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ജവാന്‍ പരാതി പറഞ്ഞത്. മോശം ഭക്ഷണത്തിന്റെ വീഡിയോ സഹിതം ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്ത് മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോയെന്ന് ചോദിച്ച ജവാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.