ലക്‌നൗ: ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസില്‍ എല്‍കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷിയടക്കം ബിജെപി നേതാക്കള്‍ക്ക് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. 12 ബിജെപി നേതാക്കളാണ് പ്രതിചേര്‍ക്കപ്പെട്ടത്.
ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. കുറ്റവിമുക്തരാക്കണമെന്ന് ബിജെപി നേതാക്കള്‍ കോടതിയില്‍ അപേക്ഷിച്ചു. അപേക്ഷയില്‍ വിധി പറയുന്നത് പ്രത്യേക കോടതി മാറ്റിവെച്ചു. ലക്‌നൗവിലെ സിബിഐ കോടതിയില്‍ എല്‍കെ അദ്വാനിയും ജോഷിയും കേന്ദ്രമന്ത്രി ഉമാ ഭാരതിയും ഹാജരായി. നേരിട്ട് ഹാജരാകണമെന്നും കേസ് മാറ്റിവെക്കണമെന്ന അപേക്ഷ പരിഗണിക്കില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കം വിചാരണ നേരിടണമെന്ന് സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. 2001ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം റായ്ബറേലി കോടതി ഒഴിവാക്കിയിരുന്നു. സിബിഐ ആവശ്യപ്രകാരം സുപ്രീം കോടതി കുറ്റം പുനസ്ഥാപിക്കുകയായിരുന്നു.