സിനിമയിലേയ്ക്ക് മെല്ലെ തിരിച്ചു വരവ് നടത്തുന്ന താരമാണ് ബാബു അന്റണി. യുവാക്കളുടെ മനസില്‍ ശക്തനായ ആക്ഷന്‍ താരമായിരുന്നു ഒരു കാലത്ത് ബാബു ആന്റണി. ധാരാളം ചെറുപ്പക്കാര്‍ പിന്നിലേയ്ക്ക് മുടി നീട്ടി വളര്‍ത്തി ഒരു കാതില്‍ കുരിശും അണിഞ്ഞ് താരത്തെ അനുകരിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ആക്ഷന്‍ സിനിമകള്‍ കുറയുകയും സിനിമയില്‍ നിന്നേ അപ്രത്യക്ഷമാവുകയുമായിരുന്നു താരം.
ആരാധകരുടെ എല്ലാ പ്രതീക്ഷയും തകിടം മറിച്ചുകൊണ്ട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു ബാബു ആന്റണി. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന ബാബു ആന്റണി താന്‍ സിനിമയില്‍ നിന്നും വിട്ടു പോയതിന്റെ കാരണം വ്യക്തമാക്കുകയാണ്.
എല്ലാത്തിനും കാരണം ഒരു സ്ത്രീയാണെന്നും അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു. അവരും സിനിമാ മേഖലയിലായിരുന്നു. അന്ന് അവര്‍ പറഞ്ഞ കള്ളക്കഥകള്‍ പലരും വിശ്വസിച്ചു. അവസരങ്ങള്‍ കുറഞ്ഞു.
ഇരുപതിലധികം ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടു.ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വന്നുവെന്ന് അന്ന് സംവിധായകരും നിര്‍മാതാക്കളും പറഞ്ഞു. അക്രയേറെ കള്ള പ്രചരണങ്ങളാണ് ഉണ്ടായത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
പിന്നീട് ഞാന്‍ സിനിമയില്‍ നിന്നും പൂര്‍ണമായും അകന്നു. വിവാഹിതനാകുന്നതും വിദേശത്തേയ്ക്ക് താമസം മാറി. അതും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കുറച്ച് നാള്‍ മുമ്പ് ബാബു ആന്റണിയുടെ സ്ഥിരം നായിക ആയിരുന്ന ചാര്‍മ്മിള താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണം ബാബു ആന്റണിയാണെന്ന് വെളിപ്പെടുത്തിയിരുന്നു.