തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ഹരമായി മാറിയ താരം. പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷനായത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് തിരിച്ചുവരവില്‍ അദ്ദേഹത്തിനെ കാത്തിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ആകെ തിരക്കിലാണ് താരമിപ്പോള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ആക്ഷന്‍ ഹീറോയായി സിനിമയില്‍ നിറഞ്ഞു നിന്നിട്ടും ഫീല്‍ഡ് ഔട്ടാവേണ്ടി വന്ന താരമാണ് ബാബു ആന്റണി. ഒരു സ്ത്രീ കാരണമാണ് അത്തരമൊരു അവസ്ഥയിലേക്ക് താന്‍ എത്തിയെന്ന് അദ്ദേഹം പറയുന്നു. ഇന്നത്തപ്പോലെയായിരുന്നില്ല അന്ന് പറഞ്ഞത് കള്ളക്കഥകളായിരുന്നുവെങ്കിലും അത് വിശ്വസിക്കാന്‍ ആളുണ്ടായിരുന്നു.പലരും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചു. 20 ലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്.
ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശം അഭിപ്രായമുണ്ടായതിനെത്തുടര്‍ന്നാണ് പലരും തന്നെ ഒഴിവാക്കിയത്. കുറേയൊക്കെ ശരിയായൊരു കാര്യം കൂടിയായിരുന്നു അത്. കള്ള പ്രചാരണങ്ങള്‍ ശരിയാണെന്നായിരുന്നു പലരും കരുതിയത്. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ താനൊറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്ക് സിനിമയിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമാവാതെ പോവുകയായിരുന്നു. സിനിമയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ തുടരുന്നതിനിടയിലാണ് ഇടവേളയെടുത്തത്. അതിനിടയില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിദേശത്തേക്ക് താമസം മാറ്റിയതോടെ സിനിമയിലെ അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമായി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുന്നതിനിടയില്‍ വീണ്ടും അവര്‍ പ്രശ്‌നമുണ്ടാക്കാനായി ഇറങ്ങിയിട്ടുണ്ട്. അവരുടെ ലക്ഷ്യമെന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ബാബു ആന്റണി പറയുന്നു.