![](https://dailyindianherald.com/wp-content/uploads/2016/03/babu.png)
കോഴിക്കോട്: പ്രമുഖ എഴുത്തുകാരന്‍ ബാബു ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസ്സായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലാണ് അന്ത്യം. എസ്.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. കൈരളി ടീവിയുടെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, മീഡിയ വണ്‍ പ്രോഗ്രാം ചീഫ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു.
2009 മുതല്‍ ഡൂള്‍ന്യൂസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിന് മികച്ച നോവലിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദബി ശക്തി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പി.കെ പ്രഭയാണ് ഭാര്യ, രേഷ്മ, താഷി, ഗ്രീഷ്മ എന്നിവരാണ് മക്കള്‍.
1948 ജനുവരി 15ന് കോഴിക്കോടിനടുത്ത് ചേമഞ്ചേരിയില്‍ ഡോ. എം.ആര്‍. വിജയരാഘവന്റേയും കെ.പി ഭവാനിയുടെയും മകനായാണ് ജനനം. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങിലാണ് വിദ്യാഭ്യാസം നേടിയത്.