ബാബുജി ഇനി ജീവിക്കും; പുതുജീവനായി

 

കോട്ടയം: ബാബുജി മരിക്കുന്നില്ല, നാലുപേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഇനിയും ജീവിക്കും. വൈദ്യുതി ലൈന്‍ പണിക്കിടെ വാഹനം ഇടിച്ച് ഗുരുതരപരിക്കേറ്റ് വിദഗ്ധചികിത്സക്കായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുംവഴി നിയന്ത്രണം വിട്ട് മതിലില്‍ഇടിച്ച് മസ്തിഷ്‌കമരണം സംഭവിച്ച കെ.എസ്.ഇ.ബി എരുമേലി സെക്ഷനിലെ കരാര്‍ജീവനക്കാരന്‍ ഇടകടത്തി തുമരക്കാകുഴിയില്‍ടി.ഡി ബാബുജിയുടെ (58) അവയവങ്ങളാണ് നാലുപേര്‍ക്ക് നല്‍കിയത്. ശനിയാഴ്ച വൈകുന്നേരം കാരിത്താസ് ആശുപത്രിയില്‍ മസ്തിഷ്‌കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ അവയദാനത്തിന് സമ്മതം മൂളുകയായിരുന്നു. പിന്നീട് വിവിധആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന രോഗികള്‍ക്ക് അയവദാനം നടത്തുന്നതിനുള്ള നടപടിക്രള്‍ വിദഗ്ധഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള അതിവേഗം പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍കോളജ്, എറണാകുളത്തെ ലേക്ഷോര്‍, ലൂര്‍ദ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അവയവങ്ങള്‍ ഏറ്റുവാങ്ങാന്‍ രാത്രിയോടെ എത്തി. തുടര്‍ന്ന് രാത്രി 11ന് അവയവങ്ങള്‍ ശരീരത്തില്‍നിന്ന് വേര്‍പെടുത്തിയെടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. മണിക്കൂറുകള്‍ നീളുന്ന ശസ്ത്രക്രിയ രാത്രിഏറെ വൈകിയും പുരോഗമിക്കുന്നത്. ബാബുജിയുടെ കരള്‍ എറണാകുളം ലേക്ഷോറിലേക്കും വൃക്കകളില്‍ ഒന്ന് എറണാകുളം ലൂര്‍ദ്ആശുപത്രിയിലേക്കും മറ്റൊരുവൃക്കയും കണ്ണും കോട്ടയം മെഡിക്കല്‍കോളജിലേക്കുമാണ് കൊണ്ടുപോവുക. അവയവങ്ങള്‍ സ്വീകരിക്കാന്‍ അനുയോജ്യരായവരെ വിവിധആശുപത്രികളില്‍ സജ്ജമാക്കിയശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പരിശോധനക്കൊടുവില്‍ ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങള്‍ മാറ്റിവെക്കേണ്ടതില്‌ളെന്ന് തീരുമാനിച്ചു. പൊലീസിന്റെ സഹായത്തോടെ ബാബുജിയുടെ ശരീരത്തില്‍നിന്ന് വേര്‍പെടുത്തുന്ന അവയവങ്ങള്‍ പ്രത്യേകപെട്ടിയിലാക്കി ആംബുലന്‍സില്‍ സുരക്ഷിതമായി എത്തിക്കും.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പാണപിലാവില്‍ വൈദ്യുതി ലൈന്‍ പണിക്കിടെയാണ് അപകടം. കെ.എസ്.ഇ.ബി കരാര്‍ജീവനക്കാരാനായ ബാബുജി വൈദ്യുതി പോസ്റ്റിലെലൈനില്‍ കമ്പി വലിക്കുന്നതിനിടെ മുക്കൂട്ടുതറയില്‍ നിന്നുംശബരിമലയിലേക്ക് പോയ തീര്‍ത്ഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെആഘാതത്തില്‍ മുകളിലേക്ക് തെറിച്ച് വാഹനത്തിന്റെ ബോണറ്റില്‍ ഇടിച്ചശേഷംറോഡിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തീര്‍ത്ഥാടകരുടെ വാഹനത്തില്‍തന്നെ കാഞ്ഞിരപ്പളളിയിലെ സ്വകാരആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലക്ക്‌സാരമായി പരിക്കേറ്റ ബാബുജിയെ വിദഗ്ധ ചികിത്സക്കായി അന്നുവൈകുന്നേരം 6.30 ഓടെകോട്ടയത്തെ സ്വകാര്യആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടും പോകുംവഴിയായിരുന്നുഅടുത്തഅപകടം. കനത്തമഴയില്‍ തിരുവഞ്ചൂര്‍ ക്ഷേത്രത്തിന് സമീപം മഴയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന ജോസഫ്, ബിജു, സന്തോഷ്, ബിജി, തോമസ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരപരിക്കേറ്റ് കാരിത്താസ് ആശുപത്രിയില്‍ ചികിത്സിയിലായിരുന്ന ബാബുജിയുടെ മസ്തിഷ്‌കമരണം ശനിയാഴ്ച വൈകുന്നേരമാണ് സ്ഥിരീകരിച്ചത്. ഭാര്യ: കുസുമം. മക്കള്‍: ആശിഷ്, ചിഞ്ചില്‍. മരുമകന്‍: ജോബി. ഞായറാഴ്ച രാവിലെ എട്ടിന് ആശുപത്രിയില്‍നിന്ന് വിട്ടുകിട്ടുന്ന മൃതദേഹം വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Top