പല പ്രവചനങ്ങളും നടത്തി പൊളിഞ്ഞ തിരുവനന്തപുരം സ്വദേശി ബാബു കാലായില്‍ ഇപ്പോള്‍ പ്രശസ്തനായി മാറുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ശക്തമായ ഭൂകമ്പത്താല്‍ ഏഷ്യാഭൂഖണ്ഡം ഇളകി മറിയുമെന്നും ഈ ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളെ ഇളക്കി മറിക്കുമെന്നുമുള്ള ബാബുവിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പ്രശസ്തിയ്ക്ക് കാരണം. പ്രവചനം നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഇന്ത്യന്‍ അധികൃതര്‍ അതിനെ അവഗണിക്കുകയുമായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ബാബുവിന്റെ പ്രചവനത്തെ ഗൗരവമായി എടുത്തതിനെ തുടര്‍ന്ന് ആ രാജ്യത്ത് ആശങ്ക വ്യാപിക്കുകയും ബാബു പ്രശസ്തനാവുകയും ചെയ്തിരിക്കുകയാണ്.
ഇപ്പോഴിതാ പാക്കിസ്ഥാന് പുറമെ ബ്രിട്ടനും ഇദ്ദേഹത്തിന്റെ പ്രചവനത്തെ ഗൗരവമായി എടുത്ത് മുന്നോട്ട് വന്നതോടെ അദ്ദേഹം ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയനായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ ഡെയിലി എക്‌സ്പ്രസ് പത്രത്തിന്റെ പ്രധാന വാര്‍ത്തയില്‍ വരെ ബാബു സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ വിവാദപരമായ പ്രവചനം നടത്തിയതിന്റെ പേരില്‍ കേരള പൊലീസ് കേസ് എടുത്തപ്പോള്‍ മുങ്ങിയ ബാബുവിനെ തേടി അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ എത്താനും തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്തിന് തെക്ക് പാറശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബികെ റിസര്‍ച്ച് അസോസിയേറ്റ്സ് എന്ന സ്വന്തം സംഘടനയുടെ ഡയറക്ടറാണ് ബാബു. ഭൂമിയെക്കുറിച്ചും ആകാശത്തെക്കുറിച്ചും പ്രവചനങ്ങള്‍ നടത്തുകയാണ് സംഘടനയുടെ ലക്ഷ്യം. ഏറെ നാശം വിതയ്ക്കുന്ന ഈ ഭൂകമ്പത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബാബു കാലായില്‍ അയച്ച കത്ത് സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്. മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഈ കത്തിന്റെ പകര്‍പ്പ് കേരളതമിഴ്നാട് മുഖ്യന്ത്രിമാര്‍ക്ക് കേന്ദ്രമന്ത്രിമാര്‍ക്കും സെപ്റ്റംബര്‍ 20ന് നല്‍കി. പ്രധാനമന്ത്രി മോദിക്കും അയച്ചു. എന്നാല്‍ അദ്ദേഹവും അത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ആരും ഗൗരവത്തോടെ എടുത്തില്ല. ഈ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ പൊലീസ് എത്തി അതിരുവിട്ടാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ബാബുവിനോട് പറഞ്ഞത്.
‘ ആറാം ഇന്ദ്രിയം ഉള്ള ആള്‍’ എന്നാണ് ഡെയിലി എക്‌സ്പ്രസ് പത്രം ബാബുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ അധികൃതരും മാധ്യമങ്ങളും ബാബുവിനെ ഈ പ്രവചനത്തിന്റെ പേരില്‍ പരിഹസിക്കുകായിരുന്നുവെന്നും ഡെയിലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതിനെ തുടര്‍ന്ന് എര്‍ത്ത് ക്വാക്ക് റീഹാബിലിറ്റേഷന്‍ ആന്‍ഡ് റി കണ്‍സ്ട്രക്ഷന്‍ അഥോറിറ്റി (ഇആര്‍ ആര്‍എ) ആക്ടിങ് ഡെപ്യൂട്ടി ചെയര്‍മാന്റെ ഒരു കത്തും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഈ പ്രകൃതി ദുരന്തത്തെ നേരിടാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയേര്‍സ് (എസ്ഒപി) സജ്ജമാക്കണമെന്നാണീ കത്ത് നിര്‍ദ്ദേശിക്കുന്നത്. പാക്കിസ്ഥാനിലെ ഒഫീഷ്യലുകള്‍ ബാബുവിന്റെ പ്രചവനത്തെ ഗൗരവമായെടുത്തിരിക്കുന്നുവെന്ന് ഈ രണ്ടാമത്തെ കത്ത് എടുത്ത് കാട്ടുന്നുവെന്ന് ഡെയിലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.